റാഞ്ചി: മഴവെളള സംഭരണത്തിന്‍റെ ഉത്തമ ഉദാഹരണമാകുകയാണ് ജാർഖണ്ഡിലെ ജസ്‌കണ്ഡി എന്ന കുഞ്ഞ് ഗ്രാമം. വെള്ളത്തിനു വേണ്ടി ഒരു ഗ്രാമം തന്നെ പോരാടിയതിന്‍റെ കഥയാണ് ഇവിടെയുളളവർക്ക് പറയാനുളളത്. ഈ കഥ പറയുന്ന ഹേംറാമിന് അന്ന് പ്രായം 16 ആയിരുന്നു. ജാംഷഡ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള സര്‍ജമഡയിലെ ജസ്‌കണ്ഡി ഗ്രാമത്തില്‍ അക്കാലത്ത് കടുത്ത ജല ദൗര്‍ലഭ്യതയായിരുന്നു. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പിലും കിണറുകളിലും ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത വിധം ഭൂഗര്‍ഭ ജല വിതാനം വളരെയധികം താഴ്ന്ന കാലഘട്ടമായിരുന്നു. വേനലെത്തിയാൽ വറ്റി വരണ്ട കിണറുകൾ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വെള്ളം കിട്ടാന്‍ വേണ്ടി ഓരോ ദിവസവും ഏറെ ദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നു ഇവിടത്തെ ഗ്രാമവാസികൾക്ക്. ഇതൊരു പ്രശ്നമായതോടെ വെള്ളത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ജനങ്ങള്‍ അത് സംരക്ഷിക്കുവാനുള്ള ശ്രമങ്ങളും അപ്പോള്‍ തന്നെ ആരംഭിച്ചു. ഈ ശ്രമത്തിന് പിന്തുണയുമായി ടാറ്റാ സ്റ്റീലിന്റെ ഗ്രാമീണ വികസന സൊസൈറ്റിയും ഉപ്പം കൂടി.
ഗ്രാമം കടുത്ത ജലക്ഷാമത്തിലേക്ക് പോകും എന്ന് കണ്ട ജനത ഗ്രാമസഭ വിളിച്ചു കൂട്ടി ഓരോ തുള്ളി ജലവും സംരക്ഷിക്കുവാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ചേരിയിലെ വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് ചുറ്റും പൈപ്പുകൾ ഘടിപ്പിച്ചു. മേല്‍ക്കൂരയില്‍ നിന്നും ഒഴുകി വരുന്ന വെള്ളം പൈപ്പിലേക്ക് വീഴുകയും അവിടെ നിന്നും പൈപ്പ് വഴി ജലം പഴയ കുഴല്‍ കിണറുകളിലേക്കോ അല്ലെങ്കില്‍ വറ്റിപ്പോയ കിണറുകളിലേക്കോ തിരിച്ചു വിടും. ഈ രീതിയിലൂടെ മഴവെള്ളം നേരിട്ട് ഭൂമിയില്‍ വീണ് വെറുതെ ഒലിച്ചു പോകുന്നതിനു പകരം കിണറുകളിലേക്കും മറ്റും ഒഴുക്കുന്നത് ഭൂഗര്‍ഭ ജലവിതാനം ഉയർത്താൻ സഹായികമായി.
ഓരോ വീടുകളിലും ഈ മഴവെള്ള സംഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി 1500 രൂപയാണ് ചെലവായത്. ഇതിനുള്ള പണം മുഴുവനും നല്‍കിയിരിക്കുന്നത് ടാറ്റയാണ്. ജസ്‌കണ്ഡിയില്‍ ഏതാണ്ട് 20 വീടുകളാണ് ഉള്ളത്. തുടക്ക കാലത്തൊക്കെ ഈ ഗ്രാമത്തിലെ ജനങ്ങള്‍ ദിവസക്കൂലിക്കാരായത്തിനാൽ സാമ്പത്തികമായി പിന്നാക്ക അവിസ്ഥയിലായിരുന്നു അതിനാൽ പുരോഗതിയൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ടാറ്റയുടെ ഇടപെടൽ ഈ നാടിന്‍റെ പുരോഗതിക്ക് ഒരുപാട് ഗുണം ചെയ്തു. ഇന്ന് ഇപ്പോള്‍ കിണറുകളും കൈ പമ്പുകളുമൊക്കെ വര്‍ഷം മുഴുവന്‍ ഗ്രാമവാസികൾക്ക് ജലം നൽക്കുന്നു. വേനല്‍ക്കാലമായാല്‍ അയല്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ പോലും ഈ ഗ്രാമം വെളളം നൽക്കുന്നുണ്ട്. നിലവില്‍ ഗ്രാമത്തിലെ ഭൂഗര്‍ഭ ജല നിരപ്പ് 30 അടിയാണെങ്കില്‍ വേനല്‍ക്കാലമാകുമ്പോൾ അത് 40 അടി ആയി വരെ ഉയരും.
ഗ്രാമത്തിലെ ജനങ്ങള്‍ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നതിനാല്‍ ജസ്‌കണ്ഡിയിലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ വെള്ളം തേടി ദൂരദേശങ്ങളിലേക്ക് അലയേണ്ടി വരുന്നില്ല. മഴവെള്ള സംഭരണത്തിന്‍റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്നു ഈ ഗ്രാമം ഇപ്പോള്‍. തൊട്ടടുത്തുള്ള നിരവധി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇവരുടെ ഈ പ്രവര്‍ത്തനം മൂലം കുടിവെള്ള പ്രശ്‌നം ഇല്ലാതായിരിക്കുന്നു. മാത്രമല്ല, പാഴായി പോയിരുന്ന കോടികണക്കിന് ലിറ്റര്‍ മഴവെള്ളമാണ് ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്. നമുക്ക് വെള്ളം നിര്‍മ്മിക്കുവാന്‍ കഴിയുകയില്ല. പക്ഷെ അത് സംരക്ഷിക്കുവാന്‍ കഴിയും. ഓരോ വ്യക്തിയും ഇങ്ങനെ ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ ഓരോ ഗ്രാമങ്ങളുടേയും മുഖച്ഛായ തന്നെ മാറി മറിയും. ഈ ചെറിയ ഗ്രാമം സ്വീകരിച്ചിരിക്കുന്ന രീതി മറ്റുള്ളവരും അനുകരിക്കുവാന്‍ തയ്യാറായി കഴിഞ്ഞാല്‍ ജല ദൗര്‍ലഭ്യത എന്ന പ്രശ്‌നം എന്നന്നേക്കും ഇല്ലാതാക്കാന്‍ കഴിയും.