ETV Bharat / bharat

പുനര്‍വിവാഹത്തിന് തയ്യാറായില്ല; യുവതിയുടെ മൂക്കും നാക്കും മുറിച്ചു - യുവതിയുടെ മൂക്കും നാക്കും മുറിച്ചു

ആക്രമണത്തിൽ നിന്ന്​ മകളെ രക്ഷിക്കാനുള്ള ശ്രമത്തി​നിടെ യുവതിയു​ടെ മാതാവിനും പരിക്കേറ്റു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

In-laws cut off woman's nose, tongue  Crimes in Rajasthan  Crimes under Gehlot's rule  Crimes against woman  പുനര്‍വിവാഹത്തിന് തയ്യാറായില്ല; യുവതിയുടെ മൂക്കും നാക്കും മുറിച്ചു  പുനര്‍വിവാഹത്തിന് തയ്യാറായില്ല  യുവതിയുടെ മൂക്കും നാക്കും മുറിച്ചു  മൂക്കും നാക്കും മുറിച്ചു
പുനര്‍വിവാഹത്തിന് തയ്യാറായില്ല; യുവതിയുടെ മൂക്കും നാക്കും മുറിച്ചു
author img

By

Published : Nov 18, 2020, 6:52 PM IST

ജയ്സാല്‍മര്‍: പുനർവിവാഹത്തിന്​ തയ്യാറാവാത്തതിനാല്‍ ഭർതൃവീട്ടുകാർ 30കാരിയുടെ നാക്കും മൂക്കും മുറിച്ചു. ആക്രമണത്തിൽ കൈക്കും പരിക്കേറ്റിട്ടുണ്ട്​.​​ രാജസ്ഥാനിലെ ജയ്​സാൽമറിൽ ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയായിരുന്നു​​ സംഭവം. ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മറ്റ്​ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​.

ആറ്​ വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്​. ഒരു വർഷം മുമ്പ്​ ഭർത്താവ്​ മരണപ്പെട്ടു. തുടർന്ന് ഭർതൃ സഹോദരൻെറ ഭാര്യ യുവതിയെ ഒരു ബന്ധുവിന്​ പുനർ വിവാഹം ചെയ്​തു നൽകാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ വിവാഹത്തിന്​ യുവതി തയാറായില്ല. യുവതിയുടെ നിസഹകരണത്തിൽ രോഷം പൂണ്ട്​ ഭർതൃവീട്ടുകാർ യുവതിയെ ആക്രമിക്കുകയായിരുന്നു.

യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ്​ ഒരാളെ അറസ്​റ്റ്​ ചെയ്​തത്​. ഒരു ട്രാക്​ടറിൽ വന്നിറങ്ങിയ പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച്​ യുവതിയുടെ നാക്കും മൂക്കും മുറിക്കുകയായിരുന്നുവെന്നാണ്​ പരാതി. ആക്രമണത്തിൽ നിന്ന്​ മകളെ രക്ഷിക്കാനുള്ള ശ്രമത്തി​നിടെ യുവതിയു​ടെ മാതാവിനും പരിക്കേറ്റു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.