ശ്രീനഗർ: കശ്മീരിലെ വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി പാത്നിടോപ്. മഞ്ഞിൽ പൊതിഞ്ഞ താഴ്‌വര കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പട്നിടോപ്പ്. എല്ലാ വർഷവും അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികൾ ഇവിടുത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കാനെത്താറുണ്ട്.
എന്നാൽ കൊവിഡിനെ തുടർന്ന് ഇത്തവണ സഞ്ചാരികൾ എത്തുന്നത് കുറവാണ്. അതേസമയം, കനത്ത മഞ്ഞുവീഴ്ച രാജൗരി, സനസാർ, ബറോട്ട് തുടങ്ങി നിരവധി പ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും ബാധിച്ചു.