ETV Bharat / bharat

റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ പതാകയെ അപമാനിക്കുന്നത് നിർഭാഗ്യകരം :രാഷ്ട്രപതി

പാർലമെന്‍റിന്‍റെ ബജറ്റ് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന രാഷ്ട്രപതി.

President Ram Nath Kovind  President Ram Nath Kovind on republic day violence  റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ പതാകയെ അപമാനിക്കുന്നത് നിർഭാഗ്യകരം; രാഷ്ട്രപതി  രാഷ്ട്രപതി  രാഷ്ട്രപതി രാം നാഥ് കോവിന്ദ്  റിപ്പബ്ലിക്ക് ദിനം  ത്രിവർണ പതാക
റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ പതാകയെ അപമാനിക്കുന്നത് നിർഭാഗ്യകരം; രാഷ്ട്രപതി
author img

By

Published : Jan 29, 2021, 12:23 PM IST

Updated : Jan 29, 2021, 12:36 PM IST

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തോനടനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തിൽ തന്നെ ത്രിവർണ പതാകയെ അപമാനിക്കുന്നത് വളരെ നിർഭാഗ്യകരമാണ്. ഭരണഘടന നിയമങ്ങൾ വളരെ ഗൗരവമായി പാലിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തിൽ ത്രിവർണ പതാകയെ അപമാനിക്കുന്നത് നിർഭാഗ്യകരം :രാഷ്ട്രപതി

കൊവിഡ് പകർച്ചവ്യാധി മൂലമുണ്ടായ എല്ലാ പ്രശ്‌നങ്ങളെയും സർക്കാർ വളരെ ഗൗരവമായിട്ടാണ് നോക്കി കാണുന്നത്. പാർലമെന്‍റിന്‍റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. മഹാമാരിയുടെ സമയത്ത് സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണുന്നു. അതേസമയം വീണ്ടെടുക്കൽ നിരക്ക് വളരെ കൂടുതലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2021 ജനുവരി 16ന് രാജ്യവ്യാപകമായി കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത് വളരെ വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങളുടെ മരണത്തിൽ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി.

Last Updated : Jan 29, 2021, 12:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.