ETV Bharat / bharat

പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജൻസികളുടെ ഓഫിസുകളിലും സിസിടിവി ക്യാമറ നിര്‍ബന്ധം : സുപ്രീം കോടതി

രാജ്യത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളുടെയും ഓഫിസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി. മാര്‍ച്ച് 29നകം പൂര്‍ത്തിയാക്കണം. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടി. ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് 2000 ക്യാമറകള്‍ കൂടി വേണമെന്ന് കേന്ദ്രം

Install CCTVs in police stations  Police station CCTV camera  CCTV cameras in police stations suggested SC  CCTV cameras in police stations  SC  സിസിടിവി കാമറ നിര്‍ബന്ധം  സുപ്രീം കോടതി  ഡല്‍ഹി  ഡല്‍ഹി വാര്‍ത്തകള്‍  അന്വേഷണ ഏജന്‍സി  national news updates  latest news in delhi  Delhi news updates
അന്വേഷണ ഓഫിസുകളില്‍ സിസിടിവി കാമറ നിര്‍ബന്ധമാക്കി
author img

By

Published : Feb 22, 2023, 10:33 PM IST

ന്യൂഡല്‍ഹി : ഇന്ത്യയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സി ഓഫിസുകളിലും ഒരുമാസത്തിനകം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. മാര്‍ച്ച് 29നകം സിസിടിവികള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികളെടുക്കുമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ്‌ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ഉത്തരവ് ലംഘിച്ചാല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്‌ക്കും അതത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും എതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ചോദ്യം ചെയ്യലിനും അറസ്റ്റിനും അധികാരമുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എന്‍ഐഎ) തുടങ്ങിയ അന്വേഷണ ഏജന്‍സി ഓഫിസുകളില്‍ ഉള്‍പ്പടെ സിസിടിവി ക്യാമറകളും റെക്കോര്‍ഡിങ് ഉപകരണങ്ങളും സ്ഥാപിക്കാന്‍ 2020ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

കേന്ദ്രത്തിന്‍റെ മറുപടിയും ആവശ്യങ്ങളും : രാജ്യത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സിബിഐ ആസ്ഥാനത്തും ബ്രാഞ്ച് ഓഫിസുകളിലും അടുത്ത മാസം അവസാനത്തോടെ ക്യാമറകള്‍ സ്ഥാപിക്കുമെന്നും കൂടാതെ നാര്‍ക്കോര്‍ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സീരിയസ് ഫ്രോഡ്‌സ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്, റവന്യൂ ഇന്‍റലിജന്‍സ് ഡയറക്‌ടറേറ്റ് എന്നിവയുടെ മുഴുവന്‍ ഓഫിസുകളും ഇത് പാലിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്‍ഐഎ സ്ഥാപനങ്ങള്‍ക്കായി സിസിടിവി ക്യാമറകള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രം കോടതിയെ ധരിപ്പിച്ചു. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ മെയ് വരെ സമയം നീട്ടി നല്‍കണമെന്നും കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു.

ഡല്‍ഹിയിലേക്ക് ഇനിയും ക്യാമറകള്‍ വേണം: ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനുകളെ സംബന്ധിച്ചിടത്തോളം 2000 സിസിടിവി ക്യാമറകള്‍ കൂടി ആവശ്യമാണെന്നും നിലവില്‍ കേടായ 1941 സിസിടിവികള്‍ ശരിയാക്കാനുണ്ടെന്നും കേന്ദ്രം അറിയിച്ചു. 2020 ഡിസംബറില്‍ കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്‌ത ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ച് മുഴുവന്‍ അന്വേഷണ ഏജന്‍സികളുടെ ഓഫിസുകളിലും സിസിടിവി ക്യാമറകളും റെക്കോഡിങ് ഉപകരണങ്ങളും സ്ഥാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലെയും എന്‍ട്രി, എക്‌സിറ്റ് പോയിന്‍റുകള്‍, പ്രധാന ഗേറ്റ്, ലോക്കപ്പ്, ഇടനാഴികള്‍, റിസപ്‌ഷന്‍, ലോക്കപ്പിന് പുറത്തുള്ള സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. സിസിടിവി പരിധിയില്‍ വരാത്ത ഒരു സ്ഥലം പോലും പൊലീസ് സ്റ്റേഷനില്‍ ഉണ്ടാകരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് 2017ലും സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു.

സ്ഥാപിക്കേണ്ട ക്യാമറ എങ്ങനെയുള്ളവ : രാത്രി ദൃശ്യങ്ങള്‍ പോലും വ്യക്തമായി പകര്‍ത്താന്‍ കഴിയുന്നതും ശബ്‌ദം കൃത്യമായി റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നതുമായ ക്യാമറകളാണ് സ്ഥാപിക്കേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. കുറഞ്ഞത് 18 മാസമെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണം. നിലവില്‍ അത്തരം ക്യാമറകള്‍ ലഭ്യമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ കാലം വിവരങ്ങള്‍ ശേഖരിച്ചുവയ്‌ക്കാനാവുന്ന ക്യാമറകളാകണം സ്ഥാപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.