ന്യൂഡൽഹി: ഐഎൻഎസ് വേല അന്തർവാഹിനി നേവൽ സ്റ്റാഫ് അഡ്‌മിറൽ മേധാവി കരംബീർ സിങ് കമ്മിഷൻ ചെയ്‌തു. കടൽ മാർഗമുള്ള ഏത് ശത്രുനീക്കത്തെയും ചെറുക്കാൻ ശേഷിയുള്ളതാണ് ഐഎൻഎസ് വേല. ഫ്രഞ്ച് സഹകരണത്തോടെ നിർമിക്കുന്ന സ്‌കോർപിയൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതാണ് ഐഎൻഎസ് വേല.
അത്യാധുനിക ആയുധങ്ങളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശീയമായി നിർമിച്ച ബാറ്ററി സെല്ലുകളാണ് അന്തർവാഹിനിക്ക് കരുത്തു പകരുക. പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഐഎൻഎസ് വേല നാവിക സേനയുടെ ഭാഗമാകുന്നത്. 2019 മേയ് ഒമ്പതിനാണ് ഐഎൻഎസ് വേല ആദ്യമായി നീറ്റിലിറക്കിയത്.
ലോകത്തിലെ ഏറ്റവും നൂതനമായ പരമ്പരാഗത മുങ്ങിക്കപ്പലുകളിലൊന്നാണ് സ്കോർപീൻ മുങ്ങിക്കപ്പലുകൾ. ഈ മുങ്ങിക്കപ്പലുകൾ സമുദ്രത്തിന്‍റെ ഉപരിതലത്തിലും താഴെയുമുള്ള ഏതു ഭീഷണികളെയും നിർവീര്യമാക്കുന്നതിന് ആവശ്യമായ ശക്തമായ ആയുധങ്ങളും സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
ALSO READ: CHILD ADOPTION ROW EXPLAINER | ദത്ത് വിവാദത്തില്‍ ആരാണ് തെറ്റുകാര്‍?