രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ മധ്യപ്രദേശിലെ ഇൻഡോറിന് പുതുയൊരു നേട്ടം കൂടി. സ്വച്ഛ് സർവേക്ഷൻ 202ന് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ 'വാട്ടർ പ്ലസ്' നഗരമായി ഇൻഡോറിനെ പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
Also Read: Retrospective Tax : മുൻകൂർ നികുതി റദ്ദാക്കി സർക്കാർ തെറ്റുതിരുത്തിയെന്ന് നരേന്ദ്രമോദി
സ്വച്ഛ് സർവേക്ഷൻ 2021ന് കീഴിലുള്ള ആദ്യത്തെ എസ്ബിഎം (സ്വച്ഛ് ഭാരത് മിഷൻ) വാട്ടർ സർട്ടിഫിക്കറ്റ് ലഭിക്കുന്ന നഗരമായി ഇൻഡോർ മാറി. സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും നടത്തുന്ന ശുചിത്വ സർവേയാണ് സ്വച്ഛ് സർവേക്ഷൻ.
-
Heartiest congratulations to the citizens of Indore as it becomes the first SBM Water+ certified city under #SwachhSurvekshan2021. Indore has been an example for the whole nation for its determination and dedication towards cleanliness. May it continue bring glory to the state!
— Shivraj Singh Chouhan (@ChouhanShivraj) August 11, 2021 " class="align-text-top noRightClick twitterSection" data="
">Heartiest congratulations to the citizens of Indore as it becomes the first SBM Water+ certified city under #SwachhSurvekshan2021. Indore has been an example for the whole nation for its determination and dedication towards cleanliness. May it continue bring glory to the state!
— Shivraj Singh Chouhan (@ChouhanShivraj) August 11, 2021Heartiest congratulations to the citizens of Indore as it becomes the first SBM Water+ certified city under #SwachhSurvekshan2021. Indore has been an example for the whole nation for its determination and dedication towards cleanliness. May it continue bring glory to the state!
— Shivraj Singh Chouhan (@ChouhanShivraj) August 11, 2021
നേട്ടത്തിലേക്ക് നയിച്ചത്
സ്വച്ഛ് സർവേക്ഷന്‍റെ വാട്ടർ പ്ലസ് പ്രോട്ടോക്കോൾ അനുസരിച്ച് നദികളിലേക്ക് തുറക്കുന്ന 25 വലുതും ചെറുതുമായ കാനകൾ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ അടച്ചു. ഇത് നഗരത്തിലെ കാൻ, സരസ്വതി നദികളെ മാലിന്യത്തിൽ നിന്ന് മുക്തമാക്കിയെന്ന് ഇൻഡോർ ജില്ല കലക്‌ടര്‍ മനീഷ് സിംഗ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നഗരത്തിൽ ഏഴ് മലിനജല ശുദ്ധീകരണ പ്ലാന്‍റുകളാണ് നിർമിച്ചത്. ഇതിലൂടെ പ്രതിദിനം 110 ദശലക്ഷം ലിറ്റർ മലിന ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുകയാണ് കോർപ്പറേഷൻ.