ETV Bharat / bharat

ഡാനിഷ് സിദ്ദിഖി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ല, താലിബാൻ തിരിച്ചറിഞ്ഞ് പിടികൂടി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട്

author img

By

Published : Jul 30, 2021, 11:29 AM IST

38കാരനായ ഡാനിഷ് സിദ്ദിഖിയെ തിരിച്ചറിഞ്ഞ ശേഷം മർദ്ദിച്ചും വെടിവെച്ചും അതിക്രൂരമായി താലിബാൻ സൈന്യം കൊലപ്പെടുത്തിയതാണെന്ന് അമേരിക്കൻ മാഗസിനായ വാഷിങ്‌ടൺ എക്‌സാമിനർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

Indian photojournalist Danish Siddiqui was executed by Taliban: Report
ഡാനിഷ് സിദ്ദിഖി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ല, താലിബാൻ തിരിച്ചറിഞ്ഞ് പിടികൂടി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്‌സർ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി അമേരിക്കൻ മാഗസിൻ. സിദ്ദിഖി കൊല്ലപ്പെട്ടത് താലിബാനും അഫ്‌ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അല്ലെന്നും താലിബാൻ തിരിച്ചറിഞ്ഞ ശേഷം അതി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും അമേരിക്കൻ മാഗസിനായ വാഷിങ്‌ടൺ എക്‌സാമിനർ പറയുന്നു.

ക്രൂരതയുടെ പേരായി താലിബാൻ

റോയിറ്റേഴ്‌സിന് വേണ്ടി അഫ്‌ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. വാഷിങ്ടൺ എക്‌സാമിനറുടെ റിപ്പോർട്ട് പ്രകാരം കണ്ഡഹാർ മേഖലയിലെ സ്‌പിൻ ബോൾഡാക് മേഖലയില്‍ അഫ്‌ഗാൻ-പാകിസ്ഥാൻ അതിർത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാൻ അഫ്‌ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യാനായിരുന്നു സിദ്ദഖിയുടെ യാത്ര.

അഫ്‌ഗാൻ സൈന്യത്തിനൊപ്പം കസ്റ്റംസ് പോസ്റ്റ് കടന്നപ്പോൾ താലിബാൻ ആക്രമിച്ചു. ഇതോടെ ഡാനിഷ് ഉൾപ്പെട്ട സംഘത്തിന് കൂട്ടം തെറ്റി. ആക്രമണത്തില്‍ വെടിയേറ്റ സിദ്ദിഖി സമീപത്തെ പള്ളിയില്‍ അഭയം തേടി. അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ ലഭിച്ചു. ഡാനിഷ് സിദ്ദിഖി പള്ളിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ച താലിബാൻ സൈന്യം അവിടെയെത്തി സിദ്ദിഖിയെ തിരിച്ചറിഞ്ഞ ശേഷം അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വാഷിങ്‌ടൺ എക്‌സാമിനറിന്‍റെ റിപ്പോർട്ട് പറയുന്നത്.

ജീവനോടെ മർദ്ദിച്ച് വെടിവെച്ച് കൊലപ്പെടുത്തി

താലിബാൻ പിടികൂടുമ്പോൾ ഡാനിഷിന് ജീവനുണ്ടായിരുന്നു. ഡാനിഷ് ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് പള്ളിയിലേക്ക് താലിബാൻ സൈന്യം എത്തിയത്. ഡാനിഷിനെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ അഫ്‌ഗാൻ കമാൻഡറും സൈനികരും കൊല്ലപ്പെടുകയും ചെയ്തതായും വാഷിങ്‌ടൺ എക്‌സാമിനർ പറയുന്നു. പ്രാദേശിക അന്വേഷത്തിന്‍റെ അടിസ്ഥാനത്തിലാണ് വാഷിങ്‌ടൺ എക്‌സാമിനർ റിപ്പോർട്ട് തയ്യാറാക്കിയത്.

ഡാനിഷിന്‍റെ തലയില്‍ പലതവണ അടിച്ചിരുന്നതായും നിരവധി തവണ വെടിയുതിർത്തിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. യുദ്ധ നിയമങ്ങളെ മാനിക്കാതെ ഡാനിഷിനെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയതാണെന്നും വാഷിങ്‌ടൺ എക്‌സാമിനർ വ്യക്തമാക്കുന്നു. അമേരിക്കൻ എന്‍റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്കല്‍ റൂബിൻ തെളിവുകൾ സഹിതമാണ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തെ കുറിച്ച് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.