ETV Bharat / bharat

വീര പഴശ്ശിയുടെ കുടീരം മുതല്‍ മഹാത്മ ഗാന്ധിയുടെ സ്‌മാരകം വരെ, കാണാം സ്വാതന്ത്ര്യസമര വീര്യമുണര്‍ത്തുന്ന ഇടങ്ങള്‍

'കേരള സിംഹം' എന്നറിയപ്പെടുന്ന പഴശ്ശിരാജ, ഝാൻസി റാണിയെന്ന്‌ അറിയപ്പെടുന്ന റാണി ലക്ഷ്‌മിഭായ്‌, നമ്മുടെ രാഷ്‌ട്ര പിതാവ് മഹാത്മ ഗാന്ധി എന്നിവരുടെയടക്കം സ്വാതന്ത്ര്യസമരത്തിലെ ത്യാഗസ്‌മരണകള്‍ അനുസ്‌മരിപ്പിക്കുന്ന സ്‌മാരകങ്ങളെ അടുത്തറിയാം

places that epitomise our patriotic zeal  Pazhassi Tomb Wayanad Kerala  Gandhi Hill Vijayawada Andhra Pradesh  Sankagiri Fort Salem Tamil Nadu  Mubarak Mandi Jammu  Jhansi Uttar Pradesh  indian freedom struggle historical monuments  വയനാട് പഴശ്ശിരാജ ശവകുടീരം  സ്വാതന്ത്ര്യസമര ചരിത്ര സ്‌മാരകങ്ങള്‍  പഴശ്ശി ശവകുടീരം വയനാട്  ശങ്കഗിരി കോട്ട സേലം  മുബാറക് മാണ്ഡി കൊട്ടാരം  75 years of independence  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം  വീര പഴശ്ശിയുടെ കുടീരം  മഹാത്മ ഗാന്ധിയുടെ സ്‌മാരകം  പഴശ്ശിരാജ
വീര പഴശ്ശിയുടെ കുടീരം മുതല്‍ മഹാത്മ ഗാന്ധിയുടെ സ്‌മാരകം വരെ, കാണാം സ്വാതന്ത്ര്യസമര വീര്യമുണര്‍ത്തുന്ന ഇടങ്ങള്‍
author img

By

Published : Aug 16, 2022, 6:16 PM IST

Updated : Aug 16, 2022, 6:24 PM IST

ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന അഭിമാനാര്‍ഹമായ വേളയാണിത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള അവസരം കൂടിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. വിജയവാഡയിലെ കുന്നിൻമുകളിലെ ഗാന്ധി സ്‌മാരകം, ഝാൻസിയിലെ റാണി ലക്ഷ്‌മിഭായിയുടെ സ്‌മാരകം, വയനാട്ടിലെ പഴശ്ശിരാജയുടെ ശവകുടീരം തുടങ്ങിയ നിരവധി സ്ഥലങ്ങളുണ്ട് കാണാനും അറിയാനും. അത്തരത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യരും കാണേണ്ട അഞ്ച് സ്ഥലങ്ങളെക്കുറിച്ച് അറിയാം.

പഴശ്ശിരാജ ശവകുടീരം, വയനാട്: കേരളത്തിലെ പച്ചപ്പിന്‍റെ പറുദീസകളിലൊന്നായ വയനാട്ടിലാണ് 'കേരള സിംഹം' എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ ശവകുടീരമുള്ളത്. കേരളവർമ പഴശ്ശിരാജയ്‌ക്ക്‌ ആദരാഞ്‌ജലികൾ അർപ്പിക്കാൻ മാനന്തവാടിയിലെ ഈ കുടീരത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തുന്നത്. ബ്രിട്ടീഷുകാർക്കെതിരായി അവസാന ശ്വാസം വരെ പോരാടിയ ധീരനാണ് പഴശ്ശി. തന്‍റെ ദേശത്തോടും ജനങ്ങളോടും അചഞ്ചലമായ സ്‌നേഹവും കൂറും പുലര്‍ത്തിയതില്‍ പേരുകേട്ടയാളാണ് ഈ ധീരദേശാഭിമാനി. ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ രാജ്യത്തിനായി വിനിയോഗിച്ച അദ്ദേഹത്തിന്‍റെ ത്യാഗം നമുക്ക് അടുത്തറിയാനാവും. ക്യാമ്പിങ്, ട്രക്കിങ്, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾ, മനോഹരമായ കാഴ്‌ചകൾ എന്നിവയിലും പ്രസിദ്ധമാണ് ഈ പഴശ്ശികുടീരത്തിന്‍റെ സമീപപ്രദേശങ്ങള്‍.

ഗാന്ധി ഹിൽ, വിജയവാഡ: നമ്മുടെ രാഷ്‌ട്രപിതാവായ മഹാത്മ ഗാന്ധിയെക്കുറിച്ചുള്ള സ്‌മരണകള്‍ ഇരമ്പുന്ന ഇടമാണ് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന ഗാന്ധി ഹിൽ. 'വിജയ ഭൂമി' (Land of Victory) എന്നറിയപ്പെടുന്ന കുന്നിന്‍മുകളിലാണ് സ്‌മാരകം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാന്‍ അഹിംസാത്മകമായ സമീപനം മുന്നോട്ടുവച്ച ലോകം ആദരിക്കുന്ന മഹാത്മാവിന്‍റെ ഓര്‍മകള്‍ ഇവിടം സന്ദര്‍ശിക്കുന്ന ഓരോ യാത്രികനെയും പുല്‍കുമെന്നത് ഉറപ്പാണ്. സ്‌മാരകം സ്ഥിതി ചെയ്യുന്ന കുന്നിൽ മുകളില്‍ നിന്നുള്ള കാഴ്‌ച അതിമനോഹരമാണ്.

ഭവാനി ദ്വീപ്, വിക്‌ടോറിയ മ്യൂസിയം, മൊഗലരാജപുരം ഗുഹകൾ, കൊണ്ടപ്പള്ളി കോട്ട, കൊല്ലേരു തടാകം തുടങ്ങിയ ടൂറിസ്റ്റ് പ്രദേശങ്ങളും വിജയ ഭൂമിയുടെ സമീപ പ്രദേശങ്ങളിലാണ്. വിജയവാഡയുടെ സമ്പന്നമായ പൈതൃകവും പ്രകൃതിയുടെ മനോഹാരിതയും നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണ് ഇവിടേക്കുള്ള സന്ദര്‍ശനം. രുചിയൂറും മാമ്പഴങ്ങൾ, പലതരം മധുരപലഹാരങ്ങൾ, മനംമയക്കും വെള്ളച്ചാട്ടങ്ങൾ എന്നിവയ്‌ക്കും ഈ പ്രദേശം പേരുകേട്ടതാണ്.

ശങ്കഗിരി കോട്ട, സേലം: തമിഴ്‌നാട്ടിലെ മാമ്പഴ നഗരമായ സേലത്താണ് ശങ്കഗിരി കോട്ട സ്ഥിതിചെയ്യുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെ കാലഘട്ടമായ 15-ാം നൂറ്റാണ്ടിലാണ് ശങ്കരഗിരി കോട്ട സ്ഥാപിച്ചത്. പില്‍ക്കാലത്ത് ഹൈദരാലി, ടിപ്പു സുൽത്താൻ, ബ്രിട്ടീഷുകാർ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവിടം വിപുലീകരിക്കപ്പെട്ടത്. കൈത്തോക്കുകള്‍, മറ്റ് നിരവധി ആയുധങ്ങള്‍ എന്നിങ്ങനെ സ്വാതന്ത്ര്യസമര ചരിത്രപ്രാധാന്യമുള്ള നിരവധി ഓര്‍മപ്പെടുത്തലുകള്‍ ഇവിടെയുണ്ട്.

കിണർ, കളപ്പുര, മസ്‌ജിദുകൾ, ക്ഷേത്രങ്ങൾ തുടങ്ങിയവയുടെ ശേഷിപ്പുകള്‍ ഈ കോട്ടയുടെ സമീപങ്ങളിലായുണ്ട്. തീർഥാടനം, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയുടെ സമന്വയ സ്ഥലമാണ് സേലം. മൂക്കനേരി തടാകം, ഊത്തുമല, കിളിയൂർ വെള്ളച്ചാട്ടം എന്നിവയും സമീപങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കാളാംഗി സിദ്ധാർ ക്ഷേത്രം, സുഗവനേശ്വരർ ക്ഷേത്രം, അരുൾമിഗി അഴഗിരിനാഥർ ക്ഷേത്രം എന്നിവയും ഈ പ്രദേശത്താണ്.

മുബാറക് മാണ്ഡി കൊട്ടാരം: ജമ്മു നഗരത്തിന്‍റെ ഹൃദയഭാഗത്ത് താവി നദിക്ക് അഭിമുഖമായാണ് മുബാറക് മാണ്ഡി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഏകദേശം, 200 വർഷത്തോളം ഈ നിര്‍മിതി ഡോഗ്ര രാജാക്കന്മാരുടെ വസതിയായിരുന്നു. ബാറോക്ക്, രാജസ്ഥാനി, യൂറോപ്യൻ, മുഗൾ തുടങ്ങിയ ഇടങ്ങളിലെ നിരവധി വാസ്‌തുവിദ്യ ശൈലിയിലാണ് ഈ കൊട്ടാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂന്തോട്ടങ്ങൾ, മഞ്ഞുപുതച്ച മലനിരകള്‍, മനോഹരമായ പുൽമേടുകൾ, ആപ്പിൾ തോട്ടങ്ങൾ, ശാന്തമായ തടാകങ്ങൾ എന്നിവ ഈ പ്രദേശത്തിന് കൂടുതല്‍ മനോഹാരിത നല്‍കുന്നു. രഘുനാഥ് ക്ഷേത്രം, ബാഹു കോട്ട, പീർ ഖോ ഗുഹ, ഭീംഗഡ് കോട്ട, ബാഗ്-ഇ-ബാഹു, അമർ മഹൽ കൊട്ടാരം എന്നിവയും ജമ്മുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

ഝാൻസി കോട്ട: ധീരതയുടെ ആള്‍രൂപമായ സ്വാതന്ത്ര്യസമര പോരാളി ഝാൻസി റാണിയുടെ കോട്ടയാണ് ഉത്തർപ്രദേശിലെ ഝാൻസി കോട്ട. സംസ്ഥാനത്തെ ബുന്ദേൽഖണ്ഡിന്‍റെ ഹൃദയഭാഗത്താണ് ഈ നിര്‍മിതി സ്ഥിതി ചെയ്യുന്നത്. റാണി ലക്ഷ്‌മിഭായിയുടെ വീറുറ്റ പോരാട്ടത്തിന്‍റെ കഥകള്‍ ആരെയും അനുസ്‌മരിപ്പിക്കും ഇവിടേക്കുള്ള യാത്ര. സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹമുള്ള ആര്‍ക്കും ഇവിടം തൃപ്‌തികരമായ അനുഭവം നല്‍കുമെന്നത് ഉറപ്പാണ്.

ഝാൻസി കോട്ടയ്‌ക്ക് പുറമെ റാണി മഹൽ, ഝാൻസി മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിച്ച്, ബ്രിട്ടീഷുകാരെ ചെറുത്തുതോല്‍പ്പിച്ച ധീരവനിതയ്‌ക്ക് യാത്രികര്‍ക്ക് ആദരാഞ്‌ജലി അർപ്പിക്കാം. നിര്‍മിതിയുടെ വൈവിധ്യമാര്‍ന്ന വാസ്‌തുവിദ്യ ശൈലി, ചരിത്ര ആസ്വാദകർക്ക് നല്ല അനുഭൂതി നല്‍കും. ബറുവ സാഗർ താൽ, ഹെർബൽ ഗാർഡൻ, ഓർക്ക വന്യജീവി സങ്കേതം എന്നിവയും സമീപ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

Last Updated : Aug 16, 2022, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.