ന്യൂഡല്‍ഹി : Covid Variant Omicron - കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിൽ ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്‌ട്ര പാസഞ്ചേഴ്‌സ് സർവീസുകൾ പുനരാരംഭിക്കുന്നതിന്‍റെ തിയ്യതി സംബന്ധിച്ച തീരുമാനം India ഇന്ത്യ പുനപ്പരിശോധിക്കും International Passenger Service. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല അവലോകനത്തിന് ശേഷമായിരുന്നു യോഗം.
ALSO READ: അമ്മിണിയമ്മയുടെ പാഷന് മുന്നില്‍ പ്രായവും ഫാഷനും തോല്‍ക്കും ; 77ന്‍റെ നിറവില്‍ ഫാഷന്‍ ടെക്‌നോളജി പഠനം
അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തും. വേരിയന്‍റുകളുടെ ജനിതക നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ടെസ്‌റ്റിങ് പ്രോട്ടോക്കോളിന്‍റെ കർശനമായ മേൽനോട്ടത്തിനായി എയർപോർട്ട് ഹെൽത്ത് ഓഫിസർമാരെയും (എപിഎച്ച്ഒ) പോർട്ട് ഹെൽത്ത് ഓഫിസർമാരെയും (പിഎച്ച്ഒ) ബോധവത്കരിക്കും.
പൊതുജനാരോഗ്യ തയ്യാറെടുപ്പും കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട സാഹചര്യവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച സമഗ്രയോഗം നടത്തിയിരുന്നു.