ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി 16752 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 113 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 1,10,96,731 ആയി ഉയർന്നു. ഇതിൽ 1,64,511 സജീവ കേസുകളും 1,07,75,169 രോഗവിമുക്തരും ഉൾപ്പെടുന്നു. 113 മരണങ്ങള്‍ കൂടി സംഭവിച്ചതോടെ കൊവിഡ്-19 മരണസംഖ്യ ശനിയാഴ്ച 1,57,051ൽ എത്തി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 1,43,01,266 പേർക്ക് വൈറസ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. 2021 ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ വിതരണം ആരംഭിച്ചത്. ശനിയാഴ്ച പരിശോധിച്ച 7,95,723 സാമ്പിളുകൾ ഉൾപ്പെടെ മൊത്തം സാമ്പിളുകളുടെ എണ്ണം 21,62,31,106 ൽ എത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
ഇന്ത്യയില്‍ 16752 പേര്‍ക്ക് കൂടി കൊവിഡ്-19, മരണം 113
113 മരണങ്ങള്‍ കൂടി സംഭവിച്ചതോടെ കൊവിഡ്-19 മരണസംഖ്യ ശനിയാഴ്ച 1,57,051ൽ എത്തി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 1,43,01,266 പേർക്ക് വൈറസ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്.