ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു. 100 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണം 1,55,913 ആയി. 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടുകയും ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച വരെ 88,57,341 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതേസമയം ഇന്ത്യയിൽ നാലു പേർക്ക് കൊവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാളില്‍ ബ്രസീൽ വകഭേദവും കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.