ETV Bharat / bharat

രാജ്യം ആശ്വാസ തീരത്തേക്ക്, കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; 24 മണിക്കൂറില്‍ 1,07,474 കേസുകള്‍ - കൊവിഡ് മരണം

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,21,88,138 ആയി.

ഇന്ത്യ കൊവിഡ്  കൊവിഡ് നിരക്ക്  india covid updates  covid cases in india  covid death in india  കൊവിഡ് മരണം  കൊവിഡ് കണക്ക്
രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; 24 മണിക്കൂറിനിടെ 1,07,474 കൊവിഡ് കേസുകള്‍
author img

By

Published : Feb 6, 2022, 11:58 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,21,88,138 ആയി. കൊവിഡ് മൂലം 5,01,979 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്‌ടപ്പെട്ടു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10.20 ശതമാനമായും കുറഞ്ഞു. നിലവിലെ സജീവ കേസുകളുടെ എണ്ണം 12,25,011 ആണ്. ആകെ കൊവിഡ് കേസുകളില്‍ 2.90 ശതമാനം പേരാണ് സജീവ രോഗികള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,13,246 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,04,61,148 ആയി. 95.91 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Also read: വിട പറഞ്ഞ് വാനമ്പാടി, ലത മങ്കേഷ്‌കർ അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.