ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 36,401 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,23,22,258 ആയി. 530 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,33,049 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,64,129 ആണ്. ഇത് തുടർച്ചയായ 149 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 39,157 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ 3,15,25,080 പേർ ആശുപത്രി വിട്ടു.
READ MORE: 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി ഇന്ത്യ
ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 18 വരെ രാജ്യത്ത് 50,03,00,840 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ ബുധനാഴ്‌ച മാത്രം 18,73,757 സാമ്പിളുകളാണ് പരിശോധിച്ചത്.
ഓഗസ്റ്റിൽ മാത്രം പ്രതിദിനം പരമാവധി 17 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിലൂടെയാണ് രാജ്യത്ത് 50 കോടിയിലധികം കൊവിഡ് ടെസ്റ്റെന്ന റെക്കോർഡിലേക്കെത്തിയത്.
55 ദിവസത്തിനിടെ 10 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. ഐസിഎംആർ നൽകുന്ന കണക്കനുസരിച്ച് ഈ വർഷം ജൂലൈ 21ന് 45 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി.