ന്യൂഡല്‍ഹി: രാജ്യത്ത് 5,921പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,29,57,477 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 289 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,14,878 ആയി. തുടർച്ചയായി 27-ാം ദിവസമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
63,878 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 6,019 പേര്‍ക്ക് ഭേദമായി. ഇതോടെ 4,23,78,721 പേർ ഇതുവരെ രോഗമുക്തി നേടി. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.65 ആണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.63 ശതമാനമാണ്. 178.55 കോടി ഡോസ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.
Also Read: പാകിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 57 മരണം, 200ഓളം പേര്‍ക്ക് പരിക്ക്