ഡെറാഡൂൺ: യോഗ ഗുരു ബാബ രാംദേവിന് 1,000 കോടി രൂപ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് ഡിവിഷൻ. അലോപ്പതിക്കെതിരെയും വൈദ്യശാസ്ത്രത്തിനെരെയും വസ്‌തുതാവിരുദ്ധമായ പരാമാർശങ്ങൾ നടത്തിയതിനാണ് മാനനഷ്‌ട നോട്ടീസ് അയച്ചത്. എന്നാൽ പ്രസ്‌താവനകൾ പിൻവലിച്ച് ബാബ രാംദേവ് വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും അടുത്ത 15 ദിവസത്തിനുള്ളിൽ രേഖാമൂലം മാപ്പ് പറഞ്ഞില്ലങ്കിൽ ആയിരം കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നു. അലോപ്പതിയെക്കുറിച്ച് രാംദേവിന് അറിവില്ലെന്നും തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും ഐഎംഎ ഉത്തരാഖണ്ഡ് യൂണിറ്റ് പ്രസിഡന്‍റ് ഡോ. അജയ് ഖന്ന പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധന്‍റെ കത്ത് ലഭിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാംദേവ് പ്രസ്താവനകൾ പിൻവലിച്ചിരുന്നു.
More Read: അലോപ്പതിക്കെതിരെ തെറ്റിദ്ധാരണ പരത്തല്‍ : രാംദേവിനെതിരെ നടപടിയാവശ്യപ്പെട്ട് ഐഎംഎ
വീഡിയോയിൽ രാംദേവ് അലോപ്പതിയെ വിഡ്ഢികളുടെ ശാസ്ത്രം എന്നാണ് വിശേപ്പിക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും റെംഡെസിവിർ, ഫാവിഫ്ലു, തുടങ്ങിയ മരുന്നുകൾ കൊവിഡ് ചികിത്സയിൽ പരാജയപ്പെട്ടുവെന്നും രാംദേവ് പരാമര്‍ശിക്കുന്നുണ്ട്.