ETV Bharat / bharat

ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ വിജയം ആഘോഷിച്ചു; യുപിയിൽ ഭാര്യയ്‌ക്കെതിരെ കേസ് നൽകി ഭർത്താവ് - ടി20 ലോകകപ്പിലെ പാകിസ്ഥാൻ വിജയം

രാംഗഞ്ച് സ്വദേശി ഇഷാൻ മിയാൻ എന്നയാളാണ് പിണങ്ങിക്കഴിയുന്ന തന്‍റെ ഭാര്യ റാബിയക്കെതിരെ കേസ് നൽകിയത്.

India-Pakistan world cup match  man files FIR against wife for celebrating Pak win  Wife celebrates Pakistan's win, husband files FIR  T20 World Cup  pakistans victory over india  pakistans victory  pakistans victory in T20 World Cup  husband filed case against his wife  ഭാര്യയ്ക്കെതിരെ കേസ് നൽകി ഭർത്താവ്  ഭാര്യയ്ക്കെതിരെ ഭർത്താവ് കേസ് നൽകി  ഭാര്യയ്ക്കെതിരെ ഭർത്താവ് പരാതി നൽകി  പാകിസ്ഥാൻ വിജയം  ടി20 ലോകകപ്പിലെ പാകിസ്ഥാൻ വിജയം  ടി20 ലോകകപ്പ്
husband filed case against his wife for celebrating pakistans victory over india in the T20 World Cup
author img

By

Published : Nov 7, 2021, 9:29 AM IST

രാംപൂർ: ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ വിജയം ആഘോഷിക്കുകയും ഇന്ത്യൻ ടീമിനെ അവഹേളിക്കുന്ന രീതിയിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകി. രാംഗഞ്ച് സ്വദേശി ഇഷാൻ മിയാൻ എന്നയാളാണ് പിണങ്ങിക്കഴിയുന്ന തന്‍റെ ഭാര്യ റാബിയക്കെതിരെ കേസ് നൽകിയത്.

ഒക്ടോബർ 24ന് നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപിച്ചിരുന്നു. ഇതിൽ ആവേശഭരിതയായ റാബിയ സാമൂഹ്യമാധ്യമം വഴി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കളിയാക്കുന്ന തരത്തിൽ പങ്കുവച്ച പോസ്റ്റ് കണ്ടപ്പോൾ തനിക്ക് വളരെ വിഷമം തോന്നിയെന്നും ഇതിനെ തുടർന്നാണ് ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും ഇഷാൻ പറയുന്നു.

ALSO READ:നൂറ്റണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗഹണം നവംബര്‍19ന്: എങ്ങനെ കാണാം?

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് 153എ, 66 വകുപ്പുകൾ പ്രകാരം ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കേസ് ഫയൽ ചെയ്തതായി പൊലീസ് അറിയിച്ചു.

നേരത്തേ ടി20 ലോകകപ്പിലെ പാകിസ്ഥാൻ വിജയം ആഘോഷിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ചതിനും ഇന്ത്യ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും മൂന്ന് കശ്മീരി വിദ്യാർഥികളെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.