ETV Bharat / bharat

'ഹം ദോ, ഹമാര ഏക്' ; രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് ആഹ്വാനവുമായി കേന്ദ്രമന്ത്രി - കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവാലെ

ജനസംഖ്യ നിയന്ത്രിക്കാന്‍ പ്രത്യേക നയം വേണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ

Hum do, Humara ek  Ramdas Athawale  Union Minister of State for Social Justice  President of Republican Party of India  Ramdas Athawale  ഒരു കുട്ടിയെന്ന നയം  രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ആഹ്വാനവുമായി കേന്ദ്ര മന്ത്രി  കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവാലെ  'ഹം ദോ, ഹമാര ഏക് നയം
'നാം രണ്ട്, നമുക്ക് ഒന്ന്'; രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ആഹ്വാനവുമായി കേന്ദ്ര മന്ത്രി
author img

By

Published : Sep 5, 2021, 11:07 AM IST

അഹമ്മദാബാദ് : രാജ്യത്തെ ജനസംഖ്യാവളർച്ച നിയന്ത്രിക്കുന്നതിന് ഒരു കുട്ടിയെന്ന നയം സ്വീകരിക്കണമെന്ന ആഹ്വാനവുമായി കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവാലെ. രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ട്. ഒരു കുടുംബം, ഒരു കുട്ടി എന്ന നയം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ചെയ്‌തെങ്കില്‍ മാത്രമേ, ജനസംഖ്യ നിയന്ത്രിക്കാനാവുകയുള്ളു. 'ഹം ദോ, ഹമാര ഏക്' എന്ന നയം ഉണ്ടായിരിക്കണമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ കൂടിയ അത്തേവാല പറഞ്ഞു.

'ഹം ദോ, ഹമാര ഏക്' ; രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് ആഹ്വാനവുമായി കേന്ദ്രമന്ത്രി

ALSO READ: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു

ഹിന്ദു വിഭാഗങ്ങളിലെ ജനസംഖ്യ കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിന്‍റെ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഭരണഘടന ആളുകൾക്ക് അവർക്കിഷ്ടമുള്ളത് ചെയ്യാനുള്ള അവകാശം നൽകുന്നുണ്ടെന്നത് വസ്‌തുതയാണ്.

എന്നാൽ, ആർക്കും ഇക്കാര്യത്തില്‍ നിർബന്ധിക്കാനാകില്ല. ഹിന്ദുക്കളെന്നോ മുസ്‌ലിങ്ങളെന്നോ കണക്കിലെടുക്കാതെ രാജ്യത്തിന്‍റെ വികസനത്തിനായി ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.