ചിങ്ങം
എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. വ്യാപാരവ്യവസായ രംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. വ്യക്തിപരമായ ജീവിതം കുഴപ്പങ്ങള്‍ ഇല്ലാതെ കടന്നുപോകും.
കന്നി
നിങ്ങളുടെ വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ശക്തി. ജീവിതത്തോടുള്ള അമിതമായ താല്‍പര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുമുള്ള സമ്മർദവും ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ് പുറത്തുവരൂ.
തുലാം
മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു സുഹ്യത്ത് നിങ്ങള്‍ക്കുണ്ട്, തടസങ്ങളൊന്നുമില്ലാതെ ഒരു കൂട്ടുകച്ചവടസംരംഭം തുടങ്ങാൻ ഇന്ന് സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.
വൃശ്ചികം
നിങ്ങളുടെ മേല്‍ ഉദ്യോഗസ്ഥരുടെ അത്യപ്‌തിയും സഹപ്രവർത്തകരുടെ അർധ മനസോടെയുള്ള പിന്തുണയും നിങ്ങൾക്കിന്ന് അനുഭവിക്കേണ്ടിവരും. തുടക്കക്കാരായി ജോലിക്ക് ശ്രമിക്കുകയും അഭിമുഖ വിജയങ്ങളും അന്തിമ തെരഞ്ഞെടുക്കലും ഇന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ധനു
നിങ്ങള്‍ ഇന്ന് ഉദാരമനസ്‌കരായിരിക്കും. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത് അവരെ നന്നായി പരിഗണിക്കുന്നു എന്ന തോന്നൽ അവർക്ക് ഉണ്ടാക്കും.
മകരം
നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഖിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടേതുമായി യോജിക്കാത്തതിനാൽ ചൂടുള്ള വാഗ്വാദങ്ങൾ ഉണ്ടാകും. ഈ അന്തരീക്ഷം നിങ്ങളുടെ ഉത്ക്കണ്‌ഠ വർധിപ്പിക്കുമെങ്കിലും പ്രതീക്ഷ കൈവിടരുത്. നിങ്ങൾ തീർച്ചയായും ഈ ദുർഘട സമയം തരണം ചെയ്യുകയും അന്തിമ വിജയം നേടുകയും ചെയ്യും.
കുംഭം
ഭാവിപദ്ധതികളുമായി ബന്ധപ്പെട്ട് നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കും. എന്നിരുന്നാലും ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ദൈവീകമായ ഊർജ്ജം ഭാവി സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കും. ജോലിയിൽ നിങ്ങൾ ഊർജ്ജസ്വലതയും സൗമനസ്യവും ആർജ്ജിച്ചിട്ടുണ്ട്.
മീനം
നിങ്ങൾക്കിന്ന് സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഊർജ്ജം ചിലവഴിക്കേണ്ടി വരും. സാമ്പത്തികമായി നിങ്ങൾക്ക് ഇന്ന് നല്ല ദിവസമല്ല. കുടുംബത്തിലെ അപ്രതീക്ഷിത അസുഖങ്ങൾ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെങ്കിലും സമ്മർദത്തിന് അടിമപ്പെടരുത്.
മേടം
പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നിരുന്നാലും നിങ്ങളുടെ തീരുമാനങ്ങൾ ദീർഘകാല പ്രാധാന്യമുള്ളതിനാല്‍ ശരിയായ ഉപദേശം തേടേണ്ടതാണ്.
ഇടവം
നിങ്ങൾക്കിന്ന് സന്തോഷകരമായ ദിവസമാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റാത്ത അത്ര കാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഇത് നിങ്ങളെ സമ്മർദത്തിലാക്കും. അമിത ജോലിഭാരം ഒഴിവാക്കി പ്രായോഗികമായി ചിന്തിക്കണം. ഉചിതമായ തീരുമാനങ്ങൾ എടുക്കുക.
മിഥുനം
ഇന്ന് നിങ്ങൾ സന്തോഷകരമായ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുകയും അത് നിങ്ങളുടെ മനസിനെ ആനന്ദകരമാക്കും. മറ്റുള്ളവരില്‍ നിന്നും പ്രീതി പിടിച്ചുപറ്റും. നിങ്ങൾ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടെങ്കിൽ ഇന്നുതന്നെ അതിനു മുൻകൈയെടുക്കണം. വൈകുന്നേരം പ്രാർഥിക്കുകയും നിങ്ങളുടെയും നിങ്ങള്‍ ഇഷ്‌പ്പെടുന്നയാളുടേയും മാനസിക ഐക്യം ഉറപ്പ് വരുത്തുകയും ചെയ്യുക.
കര്‍ക്കടകം
ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷാനിർഭരമായ ദിവസമാണ്. ബിസിനസ് പദ്ധതികള്‍ ചർച്ച ചെയ്‌ത് ഉറപ്പിക്കുമ്പോൾ നിങ്ങളുടെ സൂക്ഷ്‌മമായ അവബോധം ആവശ്യമാണ്. നിങ്ങളുടെ നേതൃപാടവം നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യും.