ചിങ്ങം: നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഃഖിതനുമായിരിക്കും. യഥാർഥ വികാരങ്ങൾ പ്രകടമാക്കുന്നതിനെ നിങ്ങളുടെ അഹന്ത തടയും. ഇത് മനസിൽ വച്ച് വേണം പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ.
കന്നി: മുൻപ് നിങ്ങൾ ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. സമാധാനത്തോടെ കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക.
തുലാം: സ്വന്തം സൗന്ദര്യത്തെകുറിച്ച് ഇന്ന് ബോധവാനാകും. വിലയേറിയ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ വാങ്ങാനിടയുണ്ട്. ഷോപ്പിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ഓഴിവുസമയം ചെലവഴിക്കും. പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കുക.
വൃശ്ചികം: എല്ല സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റി നിര്‍ത്തുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സ്വയം ശ്രദ്ധിക്കണം.
ധനു: ആംഗ്യങ്ങൾ എപ്പോഴും വാക്കുകളെക്കാളധികം സംസാരിക്കും. നിങ്ങളുടെ ശ്രദ്ധ വേണ്ടുന്ന ജോലികള്‍ സമയബന്ധിതമായി പൂർത്തിയാക്കാന്‍ സാധിക്കും. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കപ്പെടും.
മകരം: ചെയ്യാനുദ്ദേശിച്ച് പരാജയപ്പെട്ട കാര്യങ്ങള്‍ വീണ്ടും നടപ്പിലാക്കാന്‍ ശ്രമിക്കുക. ക്ഷമയും സ്ഥിരോത്സാഹവും നിങ്ങളെ വിജയത്തിലെത്തിക്കും. അനാവശ്യമായുണ്ടാകുന്ന ദേഷ്യത്തേയും ഉത്കണ്‌ഠയേയും അടക്കി നിര്‍ത്താന്‍ ശ്രദ്ധിക്കണം.
കുംഭം: നിങ്ങൾ വളരെ സങ്കീർണമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്താലും ആളുകൾ നിങ്ങളുടെ മേൽ പഴിചാരുന്നത് കാണാം. ഇന്ന് മറ്റുള്ളവരുടെ തെറ്റുകൾക്ക് നിങ്ങൾക്ക് പഴികേൾക്കേണ്ടി വരും. ആ ശല്യപ്പെടുത്തൽ തുടരുകയും, അത് നിങ്ങൾക്ക് നിങ്ങളുടെ ദൗർബല്യങ്ങളെ ശാക്തീകരിക്കനുള്ള അവസരം നല്‍കുകയും ചെയ്യും.
മീനം: ഇന്ന് നിങ്ങൾ സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെടുന്നത് സാഹചര്യങ്ങള്‍ ശത്രുതാപരമാക്കും. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങൾക്കിന്ന് ക്ഷീണം തോന്നാനിടയുണ്ട്. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
മേടം: പഴയ പല ഓര്‍മകളും ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. പണം സൂക്ഷിക്കുന്നതിലും ചെലവഴിക്കുന്നതിലും ഇന്നത്തെ ദിവസം ശ്രദ്ധാലുവായിരിക്കും നിങ്ങള്‍.
ഇടവം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായ ഒന്നല്ല. ആക്രമപരമായ മനോഭാവമായിരിക്കും നിങ്ങള്‍ ഇന്ന് പ്രകടിപ്പിക്കുക. നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്ക്ക് വിധേയമാക്കുക. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം പ്രതികൂലമാണ്. അതിനാൽ പുതിയതായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.
മിഥുനം: വികാരവും യുക്തിയും തുല്യം കൊണ്ടുപോകാൻ നിങ്ങളിന്ന് വളരെ കഠിനമായി ശ്രമിക്കും. നിങ്ങൾ ഇതിൽ ലോകത്തിനുമുന്നിൽ വിജയിച്ചാൽ, നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ നിങ്ങൾ വിവേകമുള്ള ആളായിരിക്കും. നിങ്ങളുടെ ബാഹ്യരൂപത്തിൽ ഇന്ന് നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും.
കര്‍ക്കടകം: നിങ്ങളുടെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഇന്നത്തെ ദിവസം അത്യന്തം പ്രത്യേകതയുള്ളതാണ്. അധികമായി വികാരപരവും അപ്രായോഗികവുമാകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾ സങ്കീർണമായ അവസ്ഥയിൽ പെടും. നിങ്ങളുടെ ഭക്ഷണശീലത്തെയും ആരോഗ്യത്തെയും കുറിച്ച് വളരെ ശ്രദ്ധ വേണ്ട സമയമാണിത്.