ചിങ്ങം: നിങ്ങളുടെ നക്ഷത്രങ്ങൾ ഇന്ന് തിളക്കമുള്ളതായിരിക്കില്ല. വേവലാതികള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആളുകളുമായുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്.
കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാനാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് ധനം വന്നു ചേരും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം.
തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും അന്തരീക്ഷം ഇന്ന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദന ക്ഷമതയിൽ തൃപ്‌തരാകും. അതുവഴി സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. ഭാവിയിൽ നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ തിളങ്ങും.
വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കും. കച്ചവടത്തിൽ താത്‌കാലികമായ തടസങ്ങൾ നേരിടേണ്ടിവരും. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. ശ്രദ്ധിക്കുക. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്.
ധനു: അദൃശ്യങ്ങളായ പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ദിവസമാണ് ഇന്ന്. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. ഇന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കരുത്. കൂടുതല്‍ കുഴപ്പിക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങളുടെ മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും. പങ്കാളിയുടെ കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യുക. മര്യാദയോടെ പെരുമാറുക.
മകരം: വികാരങ്ങളെ നിയന്ത്രിക്കുക. കാരണം വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങള്‍ വിഷാദത്തിന് അടിമപ്പെട്ടേക്കാം. വിവേകത്തോടെ മാത്രം പെരുമാറുക.
കുംഭം: നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയിക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്‌തിയും നൽകും. ദിവസം മുഴുവൻ ആവേശത്താല്‍ നിറയും.
മീനം: നിങ്ങളുടെ സാമ്പത്തിക രംഗം ലാഭകരമാകാനുള്ള ഒരു ഉറപ്പായ സാധ്യത ഇന്നു ഉണ്ട്. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള സമ്പർക്ക മികവോ പൊതുബന്ധങ്ങളോ നിങ്ങളുടെ ലാഭത്തിനുവേണ്ടി വർത്തിക്കും. കൂടാതെ വിദേശത്തു നിന്നോ അപ്രതീക്ഷിത മാർഗങ്ങൾ വഴിയോ നല്ല ഇടപാടുകൾ വന്നു ചേരാം. ലാഭം എടുക്കുകയും അത് ബന്ധങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുകയും ചെയ്യുക.
മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ആകുലപ്പെടുത്തും. നിങ്ങളുടെ അന്തസിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ഇന്ന് ചെയ്യരുത്.
ഇടവം: നിങ്ങൾ ഇന്ന് നിങ്ങളുടെ സർഗാത്മക നിറവിലാണ്. മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് വർധിക്കുകയും ചെയ്യും. അമ്മയുമായുള്ള നിങ്ങളുടെ ഓജസുള്ള സംഭാഷണം അമ്മയോട് ചേർന്നു നിൽക്കാൻ നിങ്ങളെ സഹായിക്കും. പാചക സംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തിക, കുടുംബപരമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.
മിഥുനം: ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെടും. നിങ്ങൾ എത്ര ക്ഷീണിതനാണെങ്കിലും അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാധ്യതയും ജോലിയിൽ പ്രതിഫലിക്കും. നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ കണ്ടെത്തും. എന്നിരുന്നാലും നിങ്ങളുടെ സാമ്പത്തിക സ്രോതസുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ നിങ്ങൾ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.
കര്‍ക്കടകം: സുഹൃത്തുക്കള്‍ ഇന്ന് നിങ്ങളോടൊത്തുണ്ടാവും. പതിവിൽ നിന്ന് വ്യത്യസ്‌തമായ ഒരു കൂടിക്കാഴ്‌ചയാകും അത്. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് പൂർണ ഉന്മേഷത്തിലേക്ക് നിങ്ങൾ എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്യും. പങ്കാളിയോട് നിങ്ങൾക്ക് കൂടുതൽ സന്തോഷവും സംതൃപ്‌തിയും തോന്നുകയും അവരിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കുകയും ചെയ്യും.