ETV Bharat / bharat

കർണാടകയിൽ ദുരഭിമാനക്കൊല; കണ്ണിൽ മുളകുപൊടി വിതറി യുവാവിനെ കുത്തിക്കൊന്ന് ഭാര്യാപിതാവ് - Honor killing Karnataka

ഡിസംബര്‍ 17ന് രാത്രിയാണ് കർണാടക ബാഗല്‍കോട്ടില്‍ ദുരഭിമാനക്കൊല നടന്നത്

കർണാടക ബാഗല്‍കോട്ടില്‍ ദുരഭിമാനക്കൊല  കർണാടക  കർണാടകയിൽ ദുരഭിമാനക്കൊല
കർണാടകയിൽ ദുരഭിമാനക്കൊല
author img

By

Published : Dec 19, 2022, 8:08 PM IST

ബെംഗളൂരു: ഇതരജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍. കർണാടകയിലെ ബാഗല്‍കോട്ട് ജാംഖണ്ഡിയിലുണ്ടായ സംഭവത്തില്‍ താക്കോഡ സ്വദേശി ഭുജബലിയാണ് (34) കൊല്ലപ്പെട്ടത്. ഭുജബലിയുടെ ഭാര്യാപിതാവായ തമ്മനഗൗഡ പാട്ടീലാണ് യുവാവിനെ വധിച്ചത്.

പട്ടേല്‍ സമുദായത്തില്‍പ്പെട്ടയാളാണ് തമ്മനഗൗഡ പാട്ടീല്‍. ജൈന സമുദായത്തിൽപ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതില്‍ ഇയാള്‍ക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. തമ്മനഗൗഡയുടെ മകൾ ഭാഗ്യശ്രീയും ഭുജബലിയും പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുന്‍പാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്‌തത്.

ശനിയാഴ്‌ച (ഡിസംബര്‍ 17) രാത്രി, ഉത്സവം കഴിഞ്ഞ് ഭുജബലി തന്‍റെ സഹോദരന്‍റെ മകനോടൊപ്പം ഇരുചക്രവാഹനത്തിൽ പോവുന്നതിനിടെയാണ് സംഭവം. ഈ സമയം മുളകുപൊടി വിതറി, കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ജാംഖണ്ഡി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.