ETV Bharat / bharat

hijab row: ലക്ഷ്യം വോട്ട്: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി രാജ്യത്ത് വർഗീയത പടർത്തുന്നു; ഹൈബി ഈഡൻ

ഇഷ്‌ടമുള്ള വസ്ത്രം ധരിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്‍റേയും മൗലിക അവകാശമാണ്. ബിജെപിയുടെ തീവ്ര ഫാസിസത്തിനെതിരെ പ്രതിഷേധം ശക്‌തമാക്കുമെന്നും കോണ്‍ഗ്രസ്.

Hijab row: Congress alleges BJP trying to give it communal color to seek votes  Congress Lok Sabha MP Hibi Eden reaction on Hijab row  HIJAB SAFFRON ROW KARNATAKA BANS GATHERINGS PROTESTS  Hijab row India  ഹിജാവ് വിഷയത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ്  ഹിജാബ് വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്  Hijab row Congress alleges BJP
ലക്ഷ്യം വോട്ട്: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി രാജ്യത്ത് വർഗീയത പടർത്തുന്നു; ഹൈബി ഈഡൻ
author img

By

Published : Feb 10, 2022, 7:50 AM IST

ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടിനായി ബിജെപി രാജ്യത്ത് വർഗീയതയുടെ നിറം നൽകുകയാണെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബോധപൂർവമായുള്ള ബിജെപിയുടെ നീക്കമാണിതെന്നും, അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുമെന്നും ഹൈബി ഈഡൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ലക്ഷ്യം വോട്ട്: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി രാജ്യത്ത് വർഗീയത പടർത്തുന്നു; ഹൈബി ഈഡൻ

'രാജ്യത്ത് ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും മാർഗങ്ങളുണ്ട്. ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ള അവരുടെ മൗലികാവകാശങ്ങളാണിവ. ഇന്ത്യൻ പാർലമെന്‍റിൽ പോലും ഓരോരുത്തരും അവരവരുടെ ഇഷ്‌ടത്തിനാണ് വസ്‌ത്രം ധരിക്കുന്നത്. കാവി വസ്ത്രം ധരിച്ചവരെയും, തലപ്പാവ് ധരിച്ചവരേയും, മുസ്ലീം തൊപ്പികൾ ധരിച്ചവരേയും ഒക്കെ നമുക്ക് കാണാൻ സാധിക്കും. ഇത് ഇന്ത്യയുടെ പ്രത്യേകതയും വൈവിധ്യവുമാണ് കാട്ടിത്തരുന്നത്'. ഹൈബി ഈഡൻ പറഞ്ഞു.

'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്നതാണ് ഈ സർക്കാരിന്‍റെ മുദ്രാവാക്യം. എന്നാൽ ഈ രാജ്യത്തെ പെൺകുട്ടികൾക്ക് സാമാന്യ മാന്യത പോലും ലഭിക്കുന്നില്ല. ഈ തീവ്ര ഫാസിസം അംഗീകരിക്കാനാവില്ല. പാർലമെന്‍റിനകത്ത് മാത്രമല്ല, പുറത്തും ഞങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കും. യൂണിഫോം നിലവിൽ വരുമ്പോഴും രാജ്യത്തെ ഓരോ പൗരനും അവരവരുടെ മതപരമായ ആചാരങ്ങൾ പിന്തുടരാൻ അവകാശമുണ്ട്'. ഹൈബി ഈഡൻ പറഞ്ഞു.

ALSO READ: 'വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ഒത്തുചേരലും പ്രതിഷേധവും പാടില്ല'; ബെംഗളൂരുവില്‍ കൂടുതല്‍ നിയന്ത്രണം

ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്. സർക്കാർ ഇതിൽ പ്രത്യേക നിലപാടുകളൊന്നും സ്വീകരിക്കേണ്ടതില്ല. ഭരണഘടന അനുസരിച്ച്, നമ്മുടെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും അവകാശമുണ്ട്. നിർഭാഗ്യവശാൽ, നമ്മുടെ കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും സമൂഹത്തിന്‍റെ സാമുദായിക സൗഹാർദ്ദം തകർക്കുകയും ചെയ്യുന്ന കാഴ്‌ചപ്പാടുകൾ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.'ബിക്കിനിയായാലും ഘൂംഘട്ടായാലും, ജീൻസായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പ് നൽകുന്നു. അതിനാൽ സ്‌ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.