ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അന്തിമ ഉത്തരവ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്‌ത്രധാരണം പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാഭ്യാസം നേടുകയെന്ന മുസ്‌ലിം വനിതകളുടെ മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിക്കാര്‍ ആവശ്യപ്പെട്ടു. ഡോ. ജെ ഹള്ളി ഫെഡറേഷൻ ഓഫ് മസ്ജിദ് മദാരിസസ് ആൻഡ് വഖഫ് ഇൻസ്ട്രഷൻസ് എന്ന സംഘടനയുടെ പേരിലാണ് ഹര്‍ജി. ഉഡുപ്പി ഗവ.കോളജിലെ വിദ്യാർഥിനികൾ ഇതേ ആവശ്യവുമായി ഇന്ന് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ്.
ഫെബ്രുവരി 15ന് പ്രാക്‌ടിക്കൽ പരീക്ഷ തുടങ്ങാനിരിക്കെ ഉത്തരവ് വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഋതുരാജ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി വ്യാഴാഴ്‌ച പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ കോടതി ഉത്തരവിന് ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കാമെന്നാണ് കർണാടക സർക്കാരിന്‍റെ തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ, വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് വിശാല ബെഞ്ച് വ്യാഴാഴ്‌ച പരിഗണിച്ചത്. ഹിജാബ് വിവാദത്തെ തുടർന്ന് ബെംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാഴ്‌ചത്തക്ക് കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗേറ്റിൽ നിന്ന് 200 മീറ്റർ ചുറ്റളവ് വരെ പ്രതിഷേധങ്ങളോ ഒത്തുചേരലുകളോ പാടില്ലെന്നും ഫെബ്രുവരി 22 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നുമാണ് ഉത്തരവ്.
ബുര്‍ഖയും പര്‍ദയും ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമെന്ന് ആര്‍.എസ്.എസിന്‍റെ മുസ്ലിം വിഭാഗം