ഗാന്ധിനഗർ: ലവ് ജിഹാദിനെതിരായ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ലവ് ജിഹാദിനെതിരെ കർശന നിയമ നിർമാണം നടത്തും. നിയമസഭയിൽ ബിൽ അവതരിപ്പിക്കുമെന്നും പെൺകുട്ടികളെ വശീകരിക്കുന്ന ഈ രീതി അധിക കാലം തുടരില്ലെന്നും അദ്ദഹം പറഞ്ഞു.
അതേസമയം റാലിക്കിടയില്‍ വേദിയില്‍ ബോധരഹിതനായി വീണ വിജയ് രൂപാണിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. റാലിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫെബ്രുവരി 21 ന് നടക്കും. വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഫെബ്രുവരി 23നുമാണ് നടക്കുക.