ETV Bharat / bharat

കൽക്കരി ഖനനം രണ്ട് ദശലക്ഷം ടണ്ണായി വർധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

author img

By

Published : Oct 13, 2021, 11:01 AM IST

ഒരാഴ്‌ചത്തേക്ക് പ്രതിദിന കൽക്കരി ഖനനം 1.94 നിന്ന് രണ്ട് മില്യൺ ടൺ ആയി ഉയർത്തുമെന്ന് കേന്ദ്രം

കൽക്കരി ഖനനം  കൽക്കരി ഖനനം വാർത്ത  കൽക്കരി ഖനനം രണ്ട് മില്യണായി വർധിപ്പിക്കും  കൽക്കരി ഖനനം വാർത്ത ഇന്ത്യ  കൽക്കരി ക്ഷാമം  കൽക്കരി ഖനനം  Govt to increase coal production  Govt to increase coal production news  coal production news  coal production latest news  coal production news
കേന്ദ്ര സർക്കാർ കൽക്കരി ഖനനം രണ്ട് മില്യൺ ടണ്ണായി വർധിപ്പിക്കും

ന്യൂഡൽഹി : രാജ്യം നേരിടുന്ന കൽക്കരി ക്ഷാമം പരിഹരിക്കാന്‍ പ്രതിദിന ഖനനം വർധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. 1.94ൽ നിന്ന് രണ്ട് മില്യൺ ടൺ ആയി പ്രതിദിന ഖനനം ഉയർത്തുമെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കുള്ള സ്റ്റോക്ക് നിലവിലുണ്ടെന്നും സംസ്ഥാനങ്ങൾക്കും താപനിലയങ്ങൾക്കും നൽകുന്ന കൽക്കരിയുടെ അളവിൽ കുറവ് വരുത്തിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്‌തു.

ഒരു മാസത്തിനുള്ളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തും. നിലവിലെ അവസ്ഥയ്ക്ക് കാരണമായി നിരവധി സാഹചര്യങ്ങളുണ്ട്. ജനുവരി മുതൽ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നു.

എന്നാല്‍ സംസ്ഥാനങ്ങൾ ഈ നിർദേശങ്ങള്‍ ഗൗനിച്ചില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കൽക്കരി ഖനനം ചെയ്‌ത് പരിധിയേക്കാള്‍ കൂടുതൽ സൂക്ഷിക്കുന്ന സാഹചര്യം അപകടം വിളിച്ചുവരുത്തും.

ALSO READ: പൂജപ്പുരയിൽ മരുമകന്‍റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സ്വന്തമായി കൽക്കരിപ്പാടങ്ങള്‍ ഉണ്ടെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ അവിടങ്ങളിൽ ഉത്പാദനം നടക്കുന്നുള്ളൂ. ആവശ്യത്തിന് കൽക്കരി ഖനനം നടത്താതെ സംസ്ഥാനങ്ങൾ കൊവിഡ്, മഴ എന്നിവയെ മറയാക്കി പിടിക്കുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.

ഇതോടൊപ്പം മൺസൂണും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വിലയിലുണ്ടായ ഉയർച്ചയും നിലവിലെ സാഹചര്യത്തിലേക്ക് എത്തിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അളവിൽ 12 ശതമാനം കുറവുണ്ടായി. അതേസമയം തദ്ദേശമായി ഖനനം ചെയ്യുന്ന കൽക്കരിക്ക് ആവശ്യകത വർധിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.