ETV Bharat / bharat

ഖലിസ്ഥാന്‍ സംഘടനയെ അനുകൂലിക്കുന്ന 12 വെബ്‌സെറ്റുകള്‍ തടഞ്ഞ് കേന്ദ്രം

author img

By

Published : Nov 3, 2020, 12:38 PM IST

എസ്എഫ്ജെ4ഫാര്‍മേര്‍സ്, പിബിടീം, സേവ413,സദാപിന്ത് എന്നിവ നിരോധിച്ച വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടുന്നു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ വെബ്‌സൈറ്റുകളും കേന്ദ്രം തടഞ്ഞവയില്‍ ഉള്‍പ്പെടുന്നു.

ഖാലിസ്ഥാന്‍  12 വെബ്‌സെറ്റുകള്‍ തടഞ്ഞ് കേന്ദ്രം  Govt blocks 12 pro-Khalistani websites  pro-Khalistani websites  Ministry of Electronics and IT  New Delhi  Sikhs for Justice  സിഖ്‌സ് ഫോര്‍ ജസ്റ്റിസ്
ഖലിസ്ഥാന്‍ സംഘടനയെ അനുകൂലിക്കുന്ന 12 വെബ്‌സെറ്റുകള്‍ തടഞ്ഞ് കേന്ദ്രം

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ സംഘടനയെ അനൂകൂലിക്കുന്ന 12 വെബ്‌സെറ്റുകള്‍ തടയാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സംഘടന നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കുന്ന വെബ്‌സൈറ്റുകളും ഇതില്‍പ്പെടും. ഖലിസ്ഥാന്‍ അനുകൂല സന്ദേശങ്ങളാണ് ഇത്തരം വെബ്‌സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നത്. ഐടി നിയമത്തിന്‍റെ കീഴിലാണ് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് വെബ്‌സെറ്റുകള്‍ തടയാന്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എസ്എഫ്ജെ4ഫാര്‍മേര്‍സ്, പിബിടീം, സേവ413, സദാപിന്ത് എന്നിവ നിരോധിച്ച വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ എസ്എഫ്ജെയെ നിരോധിച്ചിരുന്നു. വിഘടനവാദത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് ജൂലായില്‍ എസ്എഫ്‌ജെയുടെ 40 വെബ്‌സൈറ്റുകള്‍ കേന്ദ്രം പൂട്ടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.