ETV Bharat / bharat

കൊവോവാക്‌സിന്‍റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെ വിദഗ്‌ദ സമിതി

കൊവോവാക്‌സിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം.

SII  Serum Institute of India  കൊവോവാക്‌സ്  കൊവോവാക്‌സിന്‍റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെ വിദഗ്‌ദ സമിതി  കൊവോവാക്‌സിന്‍റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണം  കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണം  Covovax  Novovax  SII to conduct trial of Covovax on children
കൊവോവാക്‌സിന്‍റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെ വിദഗ്‌ദ സമിതി
author img

By

Published : Jul 1, 2021, 8:40 AM IST

ന്യൂഡല്‍ഹി: അമേരിക്കയിലെ നോവോവാക്സുമായി ചേര്‍ന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവോവാക്സിന്‍റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെ സെൻട്രല്‍ ഡ്രഗ് അതോറിറ്റി. 17 വയസിന് താഴെയുള്ള കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെയാണ് വിദഗ്‌ദ സമിതി രംഗത്തെത്തിയിരിക്കുന്നത്.

ഒരു രാജ്യത്തും അംഗീകരിക്കാത്ത കൊവോവാക്‌സ് കുട്ടികളില്‍ പരീക്ഷിക്കാൻ അനുമതി നല്‍കരുതെന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ അഭിപ്രായം. 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവോവാക്‌സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണം തുടരുകയാണ്. കൊവോവാക്‌സ് എത്രത്തോളം സുരക്ഷിതമാണെന്നും അതിന്‍റെ രോഗപ്രതിരോധ ശേഷി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് വിദഗ്‌ദ സമിതി ആവശ്യപ്പെട്ടു.

Also Read: കൊവിഷീൽഡിന് യൂറോപ്യൻ യൂണിയന്‍റെ അനുമതി ഉടൻ ലഭിക്കുമെന്ന് ആദാർ പൂനെവാല

17 വയസില്‍ താഴെയുള്ള കുട്ടികളില്‍ പരീക്ഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിറം ഡിസിജിഐയെ സമീപിച്ചിരുന്നു. 12നും 17നും ഇടയില്‍ പ്രായംവരുന്ന 920 കുട്ടികളിലും 2 മുതല്‍ 11 വയസുവരെയുള്ള 460 കുട്ടികളിലുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണത്തിനൊരുങ്ങുന്നത്.

മാര്‍ച്ചിലാണ് കൊവോവാക്‌സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചത്. സെപ്തംബറോടെ വാക്‌സിൻ വിപണിയിലിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.