ഗോണ്ടിയ : മഹാരാഷ്‌ട്രയിൽ മുഖം പകുതി കത്തിക്കരിഞ്ഞ നിലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഗോണ്ടിയ ജില്ലയിലെ കുംഭാർതോല വനമേഖലയിലാണ് അർധനഗ്നമായ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ കുംഭാർതോലയിൽ നിന്നുള്ള ചിലർ കൃഷിപ്പണിക്ക് പോകുന്നതിനിടയിലാണ് വനമേഖലയിലെ റോഡരികിലായി പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. ഉടൻതന്നെ നാട്ടുകാർ പൊലീസിനെ വിവരമറിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ALSO READ:എട്ട് വയസുകാരിയെ പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആംഗാവിലെ ഗ്രാമീണ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനോ കേസെടുക്കാനോ പൊലീസ് ഇതുവരെ തയാറായിട്ടില്ല.