കുളു: ഹിമാചൽ പ്രദേശിൽ നദിയൊഴുക്കിൽപ്പെട്ട യുവതിയെ പൊലീസ് സംഘം രക്ഷപ്പെടുത്തി. കുളു ജില്ലയിലെ മണാലിയിൽ ബിയാസ് നദിയ്‌ക്ക് കുറുകെയുള്ള പാറക്കെട്ടിന് സമീപം കുടുങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കയർ ഉപയോഗിച്ചാണ് പൊലീസ് സംഘം യുവതിയെ നദിയിൽ നിന്ന് കരയിലേക്കെത്തിച്ചത്.
അതേസമയം യുവതി രക്ഷാപ്രവർത്തനത്തെ ചെറുക്കാൻ ശ്രമിക്കുന്നത് പൊലീസ് പകർത്തിയ ദൃശ്യങ്ങളിൽ കാണാം. ഇവർ എങ്ങനെയാണ് നദിയുടെ നടുവില്‍ എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യുവതി ആത്മഹത്യ ചെയ്യാൻ നദിയിൽ ഇറങ്ങിയതാണോ എന്നും പൊലീസ് സംശയിക്കുന്നു.
യുവതിയുടെ പേരോ പ്രായമോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.