ETV Bharat / bharat

പീഡന ശ്രമം എതിര്‍ത്തു; പെണ്‍കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തി നാലംഗ സംഘം, പ്രതികള്‍ ഒളിവില്‍ - ബിഹാര്‍ വൈശാലി

ബിഹാര്‍ വൈശാലിയിലാണ് സംഭവം. കോച്ചിങ് സെന്‍ററില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. സംഭവശേഷം പ്രതികള്‍ ഒളിവില്‍.

Girl allegedly beaten to death for resisting molestation attempt  Girl allegedly beaten to death  molestation attempt in Bihar  molestation attempt  പീഡന ശ്രമം എതിര്‍ത്തു  പെണ്‍കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തി  ബിഹാര്‍  ബിഹാര്‍ വൈശാലി  പെണ്‍കുട്ടിയെ മര്‍ദിച്ചു
Girl allegedly beaten to death for resisting molestation attempt in Bihar
author img

By

Published : Jun 10, 2023, 9:17 AM IST

Updated : Jun 10, 2023, 12:33 PM IST

പട്‌ന: പീഡനശ്രമം ചെറുത്ത 15കാരിയെ നാലംഗ സംഘം അടിച്ചു കൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ കര്‍ത്തഹ മേഖലയില്‍ വ്യാഴാഴ്‌ച (ജൂണ്‍ 8) ആയിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വിദ്യാര്‍ഥിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം വ്യാഴാഴ്‌ച വൈകിട്ട് കോച്ചിങ് സെന്‍ററില്‍ നിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. കര്‍ത്തഹ തെഗാഡി സ്‌കൂളിന് സമീപത്തുവച്ച് ബൈക്കിലെത്തിയ നാല് യുവാക്കള്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡന ശ്രമം ചെറുത്തതോടെ യുവാക്കള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചു.

പെണ്‍കുട്ടിയുടെ സുഹൃത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ബോധം നഷ്‌ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോള്‍ വീട്ടിലേക്ക് പോകാനായി ശ്രമിച്ചെങ്കിലും അല്‍പ ദൂരം നടന്ന പെണ്‍കുട്ടി കുഴഞ്ഞു വീണു. വിവരം അറിഞ്ഞ് വീട്ടുകാര്‍ സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.

വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടറും സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ആശുപത്രിയില്‍ എത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് കര്‍ത്തഹ പൊലീസ് സ്റ്റേഷൻ ഇൻചാർജ് പ്രവീൺ കുമാർ പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബവും ഗ്രാമത്തിലെ മറ്റൊരു കുടുംബവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതും പെണ്‍കുട്ടിയുടെ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

15കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് ആറുവര്‍ഷം കഠിന തടവും പിഴയും: തിരുവനന്തപുരത്ത് അയല്‍വാസിയുടെ വീട്ടില്‍ ടിവി കാണാന്‍ പോയ അനിയത്തിയെ വിളിക്കാനെത്തിയ 15കാരി പീഡനത്തിരയായ കേസില്‍ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശി സുധീഷിനാണ് പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആജ് സുദര്‍ശന്‍ ശിക്ഷ വിധിച്ചത്. ആറ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ആണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം എന്നും കോടതി ഉത്തരവില്‍ പറയുന്നു.

2021 ജൂലൈ 30നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അയല്‍വാസിയുടെ വീട്ടില്‍ ടിവി കാണാന്‍ പോയ അനിയത്തിയെ വിളിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് സുധീഷ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്‌തതോടെ ഇയാള്‍ അസഭ്യം പറയുകയും ചെയ്‌തു ചെയ്‌തു. ഇതേ തുടര്‍ന്നാണ് കുടുംബം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ തുടര്‍ന്ന് കേസ് പൂജപ്പുര പൊലീസിന് കൈമാറുകയായിരുന്നു.

Also Read: 15 കാരിയെ പീഡിപ്പിച്ച സംഭവം: അയല്‍വാസിയ്‌ക്ക് 6 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

Last Updated : Jun 10, 2023, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.