ചെന്നൈ: തമിഴാനാട്ടിലെ തിരുവള്ളൂരിൽ മൂന്ന് കുട്ടികളടക്കം അഞ്ച് യുവതികൾ അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു. സുമതി (35), അശ്വിത (15), ജീവിത (14), നർമദ (11), ജ്യോതിലക്ഷ്‌മി (30) എന്നിവരാണ് മരിച്ചത്. തുണികഴുകാനായി അമ്പലക്കുളത്തിലെത്തിയ സംഘത്തിലെ കുട്ടികൾ വെള്ളത്തിൽ കളിക്കുന്നതിനിടെ മുങ്ങി പോവുകയും ഇവരെ രക്ഷിക്കാനായി യുവതികൾ കുളത്തിലേക്ക് ഇറങ്ങുകയുമായിരുന്നു.
Also Read: ജമ്മുവിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ വെടി വയ്പ്പ്
എന്നാൽ അഞ്ച് പേരും കുളത്തിൽ മുങ്ങിത്താണു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പ്രദേശ വാസികൾ പൊലീസിനെയും അഗ്നിശമന സേനയേയും വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അരമണിക്കൂറോളം തെരച്ചിൽ നടത്തിയതിന് ശേഷമായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
Also Read: ഇൻഡോർ പൊലീസിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു
പോസ്റ്റ്‌മോർട്ടത്തിനായി അഞ്ച് പേരുടെയും മൃതദേഹങ്ങൾ പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.