റായ്പൂർ: ഛത്തീസ്ഗഡിലെ രാജസ്ഥാനി ആശുപത്രിയിൽ ശനിയാഴ്ച ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. പരിക്കേറ്റവരെയും ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളെയും പ്രദേശത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് തർക്കേശ്വർ പട്ടേൽ പറഞ്ഞു.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തർക്കേശ്വർ പട്ടേൽ പറഞ്ഞു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.