ETV Bharat / bharat

പാക് കടലിടുക്കില്‍ ഇന്ത്യന്‍ നേവിയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക് - srilanka india maritime border

തമിഴ്‌നാടില്‍ നിന്നുള്ള വീരവേലിനാണ് വെടിയേറ്റത്. സംഭവത്തില്‍ എം കെ സ്റ്റാലിന്‍ നടുക്കം പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി

Stalin takes up issue with Modi  Fisherman sustains injuries as Indian Navy fire  പാക് കടലിടുക്കില്‍ ഇന്ത്യന്‍ നേവിയുടെ വെടിയേറ്റ്  എം കെ സ്റ്റാലിന്‍  നേവിയുടെ വെടിയേറ്റ് പരിക്ക്  മത്സ്യതൊഴിലാളിക്ക് വെടിയേറ്റത്  srilanka india maritime border  fishing in palk bay
പാക് കടലിടുക്കില്‍ ഇന്ത്യന്‍ നേവിയുടെ വെടിയേറ്റ് മത്സ്യതൊഴിലാളിക്ക് പരിക്ക്
author img

By

Published : Oct 21, 2022, 10:58 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിക്ക് ആഴക്കടലില്‍ മീന്‍പിടിക്കുന്നതിനിടെ ഇന്ത്യന്‍ നേവിയുടെ വെടിയേറ്റ് പരിക്ക്. തമിഴ്‌നാട്ടിലെ മയിലാഡുതുരൈ ജില്ലയിലെ വനഗിരി ഗ്രാമത്തിലെ കെ വീരവേലിനാണ് വെടിയേറ്റത്. പാക് കടലിടുക്കില്‍ ഇന്ത്യ ശ്രീലങ്ക അതിര്‍ത്തിയിലാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടുക്കം രേഖപ്പെടുത്തി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം സംശയകരമായ സാഹചര്യത്തിലാണ് ബോട്ട് കാണപ്പെട്ടതെന്ന് നേവി പ്രതികരിച്ചു. ബോട്ട് നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് എസ്‌ഒപി അനുസരിച്ച് മുന്നറിയിപ്പ് വെടിയുതിര്‍ക്കല്‍ നടത്തുകയാണ് ചെയ്‌തത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് നേവിയുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

വീരവേലിന് കപ്പലില്‍ പ്രഥമ ശുശ്രൂഷ നല്‍കി. അതിന് ശേഷം നേവിയുടെ ചേതക് ഹെലികോപ്റ്ററില്‍ കരയില്‍ എത്തിച്ച് രാമനാഥപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. അതിന് ശേഷം മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം തന്നെ ഞെട്ടിച്ചു എന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. വീരവേലിന് എല്ലാ ചികിത്സ സഹായവും നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ വീരവേലിന് അനുവദിച്ചിട്ടുണ്ട്.

വീരവേല്‍ അടക്കം പത്തംഗ സംഘത്തിന്‍റെ ബോട്ടിന് നേരെയാണ് നേവി വെടിയുതിര്‍ത്തത്. സംഘത്തിലെ ഏഴ്‌ മീന്‍പിടുത്തക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് മീന്‍പിടിത്തക്കാര്‍ പുതുച്ചേരിയിലെ കാരയ്‌ക്കലില്‍ നിന്നും ഉള്ളവരുമാണ്. വീരവേലിന്‍റെ വയറിലും തുടയിലുമാണ് വെടിയേറ്റത്.

ഇന്ത്യന്‍ നാവികസേനയുടെ കൈയാലാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് എന്നതില്‍ തന്നെ ഏറെ ദുഃഖിതനാക്കുന്നു എന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കുന്നു. ശ്രീലങ്കന്‍ സുരക്ഷ സേനയില്‍ നിന്ന് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതം താങ്കള്‍ക്ക് അറിയാവുന്നതല്ലേ എന്നും അതേപോലത്തെ പ്രവര്‍ത്തി ഇന്ത്യന്‍ സുരക്ഷ സേന ചെയ്‌താല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുക എന്നും സ്റ്റാലില്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് സംയമനത്തോടെയും കരുതലോടെയും പെരുമാറണമെന്ന് ഇന്ത്യന്‍ നേവിയോട് നിര്‍ദേശിക്കണമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമെ സംഭവത്തെക്കുറിച്ച് ശരിയായ പ്രതികരണം നടത്താന്‍ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര ഫിഷറീസ് സഹമന്ത്രി എല്‍ മുരുഗന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.