ETV Bharat / bharat

'കുട്ടിയെ ദത്തെടുക്കാൻ അനുവദിക്കണം' ; ഹൈക്കോടതിയിൽ ഹർജി നൽകി രാജ്യത്തെ ആദ്യ ട്രാൻസ്‌വുമണ്‍ എസ്ഐ പ്രിതിക യാഷിനി - SI Prithika Yashini moves Madras HC

ട്രാൻസ്‌വുമണ്‍ ആയതിനാൽ നിയമപരമായി ഒരു കുട്ടിയെ ദത്തെടുക്കാൻ കഴിയില്ലെന്ന് സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി അറിയിച്ചതിന് പിന്നാലെയാണ് പ്രതിക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്

സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി  കെ പ്രിതിക യാഷിനി  K Prithika Yashini  ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌വുമണ്‍ പൊലീസ്  പ്രിതിക യാഷിനി  കുട്ടിയെ ദത്തെടുക്കാൻ പ്രിതിക യാഷിനി  മദ്രാസ് ഹൈക്കോടതി  ദത്തെടുക്കാൻ ഹൈക്കോടതിൽ ഹർജി നൽകി പ്രിതിക യാഷിനി  SI Prithika Yashini moves Madras HC  First transwoman SI Prithika Yashini
പ്രിതിക യാഷിനി
author img

By

Published : Jun 23, 2023, 9:28 PM IST

ചെന്നൈ : കുട്ടിയെ ദത്തെടുക്കാനുള്ള അപേക്ഷ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി നിരസിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് രാജ്യത്തെ ആദ്യ ട്രാൻസ്‌വുമണ്‍ പൊലീസ് സബ് ഇൻസ്‌പെക്‌ടർ കെ പ്രിതിക യാഷിനി. കുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിതിക മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

2021ലാണ് പ്രിതിക യാഷിനി ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുകയും സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയെ സമീപിക്കുകയും ചെയ്‌തത്. 2021 നവംബർ 12-ന് അവർ അതോറിറ്റിക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. എന്നാൽ ട്രാൻസ്‌വുമണ്‍ ആയതിനാൽ നിയമപരമായി ഒരു കുട്ടിയെ ദത്തെടുക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് 2022 സെപ്‌റ്റംബർ 22ന് ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് പ്രിതിക ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

'അനുമതി നിഷേധിക്കാനുള്ള അതോറിറ്റിയുടെ ഉത്തരവ് നിയമപരമോ ശരിയോ അല്ല. അത് ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്. ഇത് നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് എതിരാണ്. ഒരു കുട്ടിയെ വളർത്തുന്നതിന് നല്ല ധാർമികതയും സംസ്‌കാരവും വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് ആവശ്യം. അല്ലാതെ മാതാപിതാക്കളുടെ ലൈംഗികത ദത്തെടുക്കൽ തീരുമാനിക്കുന്നതിനുള്ള ഒരു ഘടകമാകരുത്' - യാഷിനി പറഞ്ഞു.

അതേസമയം ഹർജി പരിഗണിച്ച കോടതി നിയമങ്ങൾ ട്രാൻസ്‌ ജെൻഡേഴ്‌സിന് തുല്യാവകാശം ഉറപ്പുനൽകുമ്പോൾ യാഷിനിയുടെ അപേക്ഷ തള്ളിയത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു. കൂടാതെ ജൂണ്‍ 30നകം ഇക്കാര്യത്തിൽ മറുപടി നൽകാൻ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്‌തു.

രാജ്യത്തിന് അഭിമാനം : രാജ്യത്തെ ആദ്യ ട്രാൻസ്‌വുമണ്‍ പൊലീസ് സബ് ഇൻസ്‌പെക്‌ടറാണ് കെ പ്രിതിക യാഷിനി. തമിഴ്‌നാട് സേലത്തായിരുന്നു പ്രിതിക യാഷിനിയുടെ ജനനം. ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പ്രിതിക പൊലീസ് ഓഫിസർ എന്ന തന്‍റെ ലക്ഷ്യം നേടിയെടുത്തത്.

2015ൽ തമിഴ്‌നാട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്‌മെന്‍റ് ബോർഡിൽ (TNUSRB) തമിഴ്‌നാട് സബ് ഇൻസ്‌പെക്‌ടർ ഓഫ് പൊലീസിന്‍റെ ഒഴിവിലേക്ക് യാഷിനി അപേക്ഷ നൽകിയിരുന്നു. എന്നാൽ ട്രാൻസ് വുമണ്‍ ആയതിനാൽ യാഷിനിയുടെ അപേക്ഷ അധികാരികൾ നിരസിക്കുകയായിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്‌തുകൊണ്ട് യാഷിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് കോടതിയുടെ ഇടപെടലിനെത്തുടർന്ന് യാഷിനിക്ക് എഴുത്തുപരീക്ഷയിൽ പങ്കെടുക്കാൻ സാധിച്ചു. ഇത് കൂടാതെ നിയമ പോരാട്ടത്തിലൂടെ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് 28ൽ നിന്ന് 25 ആക്കി കുറയ്‌ക്കാനും അവർക്കായി. എന്നാൽ 100 മീറ്റർ ഓട്ടം ഒരു സെക്കന്‍റിന്‍റെ വ്യത്യാസത്തിൽ പരാജയപ്പെട്ടതോടെ അവിടെ യാഷിനി അയോഗ്യയാക്കപ്പെട്ടു.

എന്നാൽ വീണ്ടും മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതി യാഷിനിക്ക് അനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. തുടർന്ന് 2015 നവംബറിൽ യാഷിനിക്ക് നിയമന ഉത്തരവ് ലഭിച്ചു. തുടർന്ന് ചെന്നൈയിൽ നടന്ന ഒരു വർഷത്തെ പരിശീലനത്തിന് ശേഷം 2017 ഏപ്രിലിൽ യാഷിനിയെ ധർമപുരി ജില്ലയിൽ ട്രെയിനി എസ്‌ഐയായി നിയമിക്കുകയായിരുന്നു. നിലവിൽ അസിസ്റ്റന്‍റ് ഇമിഗ്രേഷൻ ഓഫിസറായി ജോലി ചെയ്യുകയാണ് പ്രിതിക യാഷിനി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.