ETV Bharat / bharat

ബരാമുള്ളയിൽ വൻ തീപിടിത്തം: 16 വീടുകൾ കത്തി നശിച്ചു - ബാരാമുള്ളയിൽ വൻ തീപിടുത്തം

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം പന്ത്രണ്ട് വീടുകളിൽ തീ പടർന്ന ശേഷമാണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

fire broke out baramulla 16 houses were burnt to ashes  baramulla  ബാരാമുള്ളയിൽ വൻ തീപിടുത്തം  നൂർ ബാഗ് പ്രദേശം
ബാരാമുള്ളയിൽ വൻ തീപിടുത്തം: 16 വീടുകൾ കത്തി നശിച്ചു
author img

By

Published : Jun 11, 2021, 10:21 AM IST

ജമ്മു: ജമ്മു കശ്‌മീരിലെ ബരാമുള്ളയിൽ വൻ തീപിടിത്തം. നൂർ ബാഗ് പ്രദേശത്തെ 16 വീടുകൾ കത്തി നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം പന്ത്രണ്ട് വീടുകളിൽ തീ പടർന്ന ശേഷമാണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

അഗ്നിശമന സേനയും സുരക്ഷാ വകുപ്പും അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും അധികൃതർ അനാസ്ഥ കാണിച്ചെന്നും നാട്ടുകാർ ആരോപിച്ചു.

Read more: മധ്യപ്രദേശിലുള്ള വന്യജീവി സങ്കേതത്തിൽ തീപിടുത്തം

തീപിടിത്തമുണ്ടായ പ്രദേശം ജില്ലാ ആസ്ഥാനത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.