ETV Bharat / bharat

അനധികൃത പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ഡല്‍ഹിയില്‍ അച്ഛനും മകനും വെടിയേറ്റു - പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം

റോഡില്‍ വാഹനം പാര്‍ക്ക് ചെയ്‌തത് മാറ്റാന്‍ ആവശ്യപ്പെട്ട അച്ഛനും മകനുമാണ് വെടിയേറ്റത്. ഡല്‍ഹി യമുന വിഹാറിലാണ് സംഭവം.

father son shot delhi  parking despute  father and son shot in delhi  delhi crime  crime news  ഡല്‍ഹിയില്‍ അച്ഛനും മകനും വെടിയേറ്റു  ഡല്‍ഹി  പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം  ഡല്‍ഹി പൊലീസ്
father son shot at delhi
author img

By

Published : Feb 17, 2023, 1:03 PM IST

ന്യൂഡല്‍ഹി: റോഡില്‍ ഗതാഗത തടസം സൃഷ്‌ടിച്ചത് ചോദ്യം ചെയ്‌ത അച്ഛനും മകനും വെടിയേറ്റു. ഡല്‍ഹി യമുന വിഹാറിലെ ബ്ലോക്ക്‌ സി 9 റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ അച്ഛനും മകനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അച്ഛനും തന്‍റെ സഹോദരനും രാത്രിയില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ റോഡില്‍ വഴി തടസപ്പെടുത്തുന്ന രീതിയില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്നത് കണ്ടു. ഇതിന് പിന്നാലെ തങ്ങള്‍ക്ക് ഈ വഴി കടന്ന് പോകാന്‍ കാര്‍ മാറ്റാന്‍ ഇവര്‍ ഉടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ രോഷാകുലനായ കാര്‍ ഡ്രൈവര്‍ അച്ഛനും മകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

പിന്നാലെ ഇയാള്‍ പതിനഞ്ചോളം പേരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇവരുടെ കൈവശമായിരുന്നു തോക്കുകള്‍ ഉണ്ടായിരുന്നത്. ഈ സംഘത്തില്‍ നിന്നുള്ള ഒരാളുടെ തോക്കില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റതെന്ന് പരിക്കേറ്റയാളുടെ രണ്ടാമത്തെ മകന്‍ സൗരഭ് അഗര്‍വാള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഇരുവരും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സൗരഭ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത ഡല്‍ഹി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.