ETV Bharat / bharat

പഞ്ചാബിൽ കർഷകനും മകനും ആത്മഹത്യ ചെയ്തു - farmers' death

ഇരുവരും വിഷം കഴിച്ചതാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുനിഷ് കുമാർ പറഞ്ഞു

കടക്കെണി; പഞ്ചാബിൽ കർഷകനും മകനും ആത്മഹത്യ ചെയ്തു  പഞ്ചാബ്  കർഷക ആത്മഹത്യ  കാർഷിക നിയമഭേദഗതി  Centre's new farm laws  debt  farm laws  farmers' death  punjab
കടക്കെണി; പഞ്ചാബിൽ കർഷകനും മകനും ആത്മഹത്യ ചെയ്തു
author img

By

Published : Feb 20, 2021, 5:00 PM IST

ഛണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാർപൂർ ഗ്രാമത്തിൽ കർഷകനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ജഗ്‌താർ സിംഗ്(70), അദ്ദേഹത്തിന്‍റെ മകൻ കിർപാൽ സിംഗ് (42) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മുഹദിപൂർ ഗ്രാമത്തിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇരുവരും വിഷം കഴിച്ചതാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുനിഷ് കുമാർ പറഞ്ഞു. കാർഷിക നിയമഭേദഗതികൾ കേന്ദ്രം റദ്ദാക്കാത്തതില്‍ ദു:ഖിതരാണെന്നും സംസ്ഥാന സർക്കാർ കാർഷിക വായ്‌പകൾ എഴുതി തള്ളുമെന്ന വാഗ്‌ദാനങ്ങൾ പാലിക്കുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ ഇവർ ആരോപിക്കുന്നുണ്ട്. ഇരുവർക്കും രണ്ടേക്കർ ഭൂമിയുണ്ടായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.