ETV Bharat / bharat

പ്രധാനമന്ത്രിക്കെതിരെ ദുശ്ശകുന പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടിസ്‌ - മോദിക്കെതിരെ അപകീർത്തികരമായ പരാമർശം

Rahul Gandhi For Panauti and Pickpocket Remarks: ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ടാണ് ഇന്ത്യ തോൽവി വഴങ്ങിയതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം

Rahul gandhi  EC issues notice to Rahul Gandhi  panauti and pickpocket remarks  Rahul Gandhi for panauti and pickpocket remarks PM  targeting PM Modi  Rahul Gandhi EC issues notice  പ്രധാനമന്ത്രിക്കെതിരെ ദുശ്ശകുന പരാമർശം  രാഹുൽ ഗാന്ധിക്കെതിരെ നോട്ടിസ്‌  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടിസ്‌  ലോകകപ്പ് ക്രിക്കറ്റ്‌ ഫൈനലിൽ രാഹുലിന്‍റെ പരാമർശം  മോദിക്കെതിരെ അപകീർത്തികരമായ പരാമർശം  രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്
Rahul Gandhi
author img

By ETV Bharat Kerala Team

Published : Nov 23, 2023, 9:17 PM IST

Updated : Nov 23, 2023, 10:35 PM IST

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ്‌ ഫൈനലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ(Rahul Gandhi For Panauti and Pickpocket Remarks) രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടിസ്‌.

നവംബർ 22 ന് രാഹുൽ ഗാന്ധി നടത്തിയ റാലികിടെ പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉപയോഗിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടിസ്‌. ശനിയാഴ്‌ച വൈകുന്നേരത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട് (EC issues notice to Rahul Gandhi for panauti and pickpocket remarks targeting PM Modi).

രാഹുൽ ഗാന്ധിയുടെ പരാമർശം: നേരത്തെ രാജസ്ഥാനിലെ ബാർമറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, പരിഹാസ പരാമർശമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് കാരണമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.

നമ്മുടെ ആളുകൾ നന്നായി കളിച്ചിരുന്നു, അവർ ലോകകപ്പ് നേടുമായിരുന്നു. പക്ഷേ 'ദുശ്ശകുനം' കളിയെ തോൽപ്പിച്ചു. ടിവിക്കാർ നിങ്ങളോട് ഇത് പറയില്ല, പക്ഷേ ആളുകൾക്ക് അറിയാം എന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്‌ച രാജസ്ഥാനിലെ ബാർമറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ പറഞ്ഞത്.

പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും പരിഹാസ്യവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് ബിജെപിയിൽ നിന്ന് (പകർപ്പ് അടക്കം) ഒരു പരാതി ലഭിച്ചിരുന്നു. പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനോട് ഉപമിച്ചതും ദുശ്ശകുനം എന്ന വാക്ക് ഉപയോഗിക്കുന്നതും ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാവിന് ചേരുന്നതല്ലെന്നും രാഹുൽ ഗാന്ധിക്ക് അയച്ച ഇലക്ഷൻ കമ്മീഷൻ നോട്ടിസിൽ പറയുന്നു.

കൂടാതെ ആർപി നിയമത്തിലെ സെക്ഷൻ 123 (4), ഐപിസിയുടെ സെക്ഷൻ 171 ജി, 504, 505 (2), 499, മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ എന്നിവയുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിൽ മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് കണ്ടിരുന്നു.

താരങ്ങളെ ആശ്വസിപ്പിക്കുന്നതും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ചിത്രങ്ങളും പുറത്തു വന്നതിന്‍റെ ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മോദിക്കെതിരെ വിമർശനമുന്നയിച്ചത്.

ALSO READ:അദാനിയുടെ ഇന്ത്യയും ജാതിസെന്‍സസും; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി: അദാനി വിഷയത്തിലും ജാതി സെൻസസ് വിഷയത്തിലും (Adani issue and caste census issue) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി (Rahul Gandhi attacks PM Modi). തെരഞ്ഞെടുപ്പ്നടക്കുന്ന രാജസ്ഥാനിലെ ദൗസയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ്‌ രാഹുൽ ഗാന്ധിയുടെ പരാമര്‍ശം.

ജാതിയില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. അവകാശങ്ങൾ നൽകേണ്ട സമയമായപ്പോൾ ദരിദ്രർ മാത്രമേ ഉള്ളൂ, ജാതിയില്ലായിരുന്നു. പോരാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് സമയമാകുമ്പോൾ ഒബിസികളും ദളിതരുമുണ്ട്. റാലിക്കിടയില്‍ പ്രധാനമന്ത്രി മോദി (Narendra Modi) കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ വിമര്‍ശനമുണ്ടായത്.

Last Updated : Nov 23, 2023, 10:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.