കൊല്‍ക്കത്ത : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതായി മമത ആവർത്തിച്ചു.
"വ്യവസായങ്ങൾ ദുരിതമനുഭവിക്കുന്നു, മരുന്നുകൾക്ക് ജിഎസ്‌ടി ഈടാക്കുന്നു. കഴിഞ്ഞ ഏഴ് മാസമായി അവർ (കേന്ദ്ര സർക്കാർ) കർഷകരോട് സംസാരിക്കാൻ തയ്യാറാവുന്നുമില്ല. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു" മമത പറഞ്ഞു.
കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്ന മമതയ്ക്ക് നന്ദി പറയുന്നതായും, പശ്ചിമ ബംഗാൾ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി പ്രവർത്തിക്കണമെന്നും ടിക്കായത്ത് പറഞ്ഞു.
"കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. പശ്ചിമ ബംഗാൾ ഒരു മാതൃകാസംസ്ഥാനമായി പ്രവർത്തിക്കുകയും കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും വേണം" - ടിക്കായത്ത് പറഞ്ഞു.
also read:പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു
പ്രാദേശിക കര്‍ഷകരുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്‌നങ്ങളും, കര്‍ഷക സമരത്തിന്‍റെ ഭാവി പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടത്താനാണ് കിസാന്‍ യൂണിയന്‍ നേതാവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.