ETV Bharat / bharat

Murder | വാക്കുതര്‍ക്കത്തിനൊടുവില്‍ കോടാലി കൊണ്ട് തലയ്‌ക്കടിച്ചു; മദ്യലഹരിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഗര്‍ഭിണി - ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

ഛത്തീസ്‌ഗഢ് കാങ്കർ ജില്ലയിലുള്ള റായ് ഗ്രാമത്തിലാണ് സംഭവം.

pregnant woman hits husband with axe treats him at home  Drunk pregnant woman hits husband v  Drunk pregnant woman hits husband with axe  pregnant woman hits husband with axe  chhattisgarh  chhattisgarh Crime  Murder  ഭര്‍ത്താവിനെ കൊലപ്പെടുത്തി ഗര്‍ഭിണി  മദ്യലഹരിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഗര്‍ഭിണി  ഛത്തീസ്‌ഗഢ്  കാങ്കർ  ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി  അംബേഡ പൊലീസ്
Murder
author img

By

Published : Jul 22, 2023, 1:52 PM IST

Updated : Jul 24, 2023, 1:55 PM IST

റായ്‌പൂർ: മദ്യലഹരിയില്‍ ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഗര്‍ഭിണി. ഛത്തീസ്‌ഗഢിലെ കാങ്കർ ജില്ലയിലെ റായ് ഗ്രാമത്തിലാണ് സംഭവം. സാഗരം പര്‍ച്ചാപിയാണ് (35) കൊല്ലപ്പെട്ടത്. 30കാരിയായ മന്‍കി പര്‍ച്ചാപിയാണ് പ്രതി.

ജൂലൈ 16നാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ നാല് ദിവസം ഇവര്‍ വീട്ടില്‍ വച്ച് ചികിത്സയ്‌ക്ക് വിധേയനാക്കി. തുടര്‍ന്ന് ജൂലൈ 19നാണ് ഇയാള്‍ മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതി ഇയാളുടെ മൃതദേഹം സംസ്‌കാരിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നതെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൊല്ലപ്പെട്ട സാഗരം പര്‍ച്ചാപിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്. കോടാലി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും ഇവര്‍ നേരത്തെ തന്നെ മദ്യാസക്തി ഉണ്ടായിരുന്ന വ്യക്തിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി അംബേഡ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിതേന്ദ്ര സാഹു വ്യക്തമാക്കി.

ആക്രമണത്തിലേക്കെത്തിയ തര്‍ക്കം: ജൂലൈ 16ന് വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സാഗരം പര്‍ച്ചാപി വീട്ടിലേക്ക് എത്തിയത്. ഈ സമയം, മദ്യലഹരിയില്‍ ആയിരുന്നു ഭാര്യ മന്‍കി പര്‍ച്ചാപി. ഭാര്യ മദ്യപിച്ചത് മനസിലാക്കിയ ഇയാള്‍ ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

തുടര്‍ന്ന്, ക്ഷുഭിതയായ മൻകി കോടാലി ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായാണ് സാഗരം പര്‍ച്ചാപിയ്‌ക്ക് പരിക്കേറ്റത്. പിടിക്കപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നത് കൊണ്ട് ഇവര്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.

പകരം, സമീപത്തെ ഒരു പ്രകൃതി ചികിത്സ വിദഗ്‌ധനെയാണ് ഇവര്‍ ബന്ധപ്പെട്ടത്. ഇയാളുടെ നിര്‍ദേശ പ്രകാരം ഭര്‍ത്താവിനെ ഇവര്‍ ചികിത്സിക്കുകയും ചെയ്‌തു. എന്നാല്‍, ഈ ചികിത്സ രീതിയോട് പ്രതികരിക്കാതെ വന്ന സാഗരം പര്‍ച്ചാപി ജൂലൈ 19ന് മരണപ്പെടുകയാണുണ്ടായത്.

Also Read : Crime | മദ്യപിച്ചെത്തി ഭാര്യയേയും മകനെയും മർദിച്ചു, പിടികൂടാനെത്തിയപ്പോള്‍ പൊലീസ് ജീപ്പിന്‍റെ ചില്ല് അടിച്ചുതകർത്തു; പ്രതി പിടിയിൽ

മരണശേഷം ഭര്‍ത്താവിന്‍റെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികളും ഇവര്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് അഞ്ച് കുട്ടികള്‍ ഉണ്ടെന്നും ആറാമതും ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

18-കാരിയെ സഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രണയം അംഗീകരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് 18 കാരിയെ സഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഫത്തേപൂരിലെ മിത്വാര ഗ്രാമവാസിയായ ആസിഫ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ജൂലൈ 21നായിരുന്നു സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആസിഫ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച് റിയാസും ആസിഫയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ ആയിരുന്നു കൊലപാതകം.

More Read : Murder | പ്രണയബന്ധത്തില്‍ എതിര്‍പ്പ്, സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സഹോദരന്‍ പിടിയില്‍

Last Updated : Jul 24, 2023, 1:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.