ETV Bharat / bharat

ബെംഗളൂരുവിൽ മയക്കുമരുന്ന് വിൽപ്പന; മലയാളം സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ - മംഗൾ തോഡി ജിതിൻ

മലയാളം സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗൾ തോഡി ജിതിൻ എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

drug trafficking  small screen actor  Karnataka  malayalam tv actor  bangalore  മലയാളം സീരിയൽ നടൻ  ബെംഗളൂരുവിൽ മയക്കുമരുന്ന് വിൽപ്പന  സീരിയൽ നടൻ ഷിയാസ്  ബെംഗളൂരു  മംഗൾ തോഡി ജിതിൻ  മുഹമ്മദ് ഷാഹിദ്
ബെംഗളൂരുവിൽ മയക്കുമരുന്ന് വിൽപ്പന; മലയാളം സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
author img

By

Published : Sep 23, 2022, 6:10 PM IST

Updated : Sep 23, 2022, 7:24 PM IST

ബെംഗളൂരു: ബെംഗളൂരുവിൽ എംഡിഎംഎയുമായി മലയാളം സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗൾ തോഡി ജിതിൻ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ബെംഗളൂരുവിൽ മയക്കുമരുന്ന് വിൽപ്പന; മലയാളം സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. പ്രതികളിൽ നിന്ന് 191 ഗ്രാം എംഡിഎംഎയും 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് ഏകദേശം 13 ലക്ഷം രൂപ വിലമതിക്കും.

ബെംഗളൂരു എച്ച്‌എസ്‌ആർ ലേഔട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കേരളത്തിൽ നിന്ന് കഞ്ചാവും എംഡിഎംഎയും കൊണ്ടുവന്നാണ് ഇവർ കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തിയിരുന്നത്. ഇവർ വൻകിട നിശാപാർട്ടികളിലും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്‌റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ പറഞ്ഞു.

Last Updated : Sep 23, 2022, 7:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.