ETV Bharat / bharat

'സൈറസ് മിസ്‌ത്രിയുടെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം'; പരിചരിച്ച ഡോക്‌ടര്‍ പറയുന്നു - സൈറസ് മിസ്‌ത്രി മരിച്ചു

സെപ്‌റ്റംബര്‍ നാലിന് പാൽഘറിലെ ദേശീയപാതയിലുണ്ടായ കാര്‍ അപകടത്തിലാണ് സൈറസ് മിസ്‌ത്രി മരിച്ചത്. അദ്ദേഹത്തെ പരിചരിച്ച കാസ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടറാണ് മിസ്‌ത്രിയുടെ മരണത്തെ കുറിച്ചുള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്.

Cyrus Mistry  Cyrus Mistry death  Cyrus Mistry suffered head injury  സൈറസ് മിസ്‌ത്രിയുടെ മരണകാരണം  സൈറസ് മിസ്‌ത്രി  ടാറ്റ സണ്‍സ് ഗ്രൂപ്പിന്‍റെ മുൻ ചെയർമാന്‍  Former Chairman of Tata Sons Group
സൈറസ് മിസ്‌ത്രിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് ഡോക്‌ടര്‍
author img

By

Published : Sep 5, 2022, 11:38 AM IST

മുംബൈ: ടാറ്റ സണ്‍സ് ഗ്രൂപ്പിന്‍റെ മുൻ ചെയർമാന്‍ സൈറസ് മിസ്‌ത്രിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് വിലയിരുത്തല്‍. മഹാരാഷ്‌ട്രയിലെ കാസ സർക്കാർ ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ച ഡോക്‌ടര്‍ ശുഭം സിങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വഴി പാൽഘറിലെ ദേശീയപാതയില്‍ ഞായറാഴ്‌ചയുണ്ടായ (സെപ്‌റ്റംബര്‍ 4) അപകടത്തിലാണ് സൈറസ് മിസ്‌ത്രിയുടെ അന്ത്യം സംഭവിച്ചത്.

''സൈറസ് മിസ്‌ത്രി, ജഹാംഗീർ ദിന്‍ഷ പണ്ടോളെ ഉൾപ്പെടെ രണ്ട് പേരെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. മിസ്‌ത്രി സംഭവസ്ഥലത്ത് വച്ച് മരിച്ചതായി നാട്ടുകാർ പറഞ്ഞു. ജഹാംഗീർ യാത്രയ്‌ക്കിടെയാണ് മരിച്ചത്'', ഡോ. ശുഭം സിങ് വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.

READ MORE| ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു

ഞായറാഴ്‌ച വൈകിട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ വച്ച് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

READ MORE| ആരായിരുന്നു സൈറസ് മിസ്ത്രി? ടാറ്റ സൺസ് മുൻ ചെയർമാനെ കുറിച്ച്...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.