ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 316 പുതിയ കൊവിഡ് കേസുകളും 41 മരണങ്ങളും. ഈ വർഷം മാർച്ച് 24ന് ശേഷം ആദ്യമായി ഡൽഹിയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 5000ൽ താഴെയെത്തി. 4962 പേരാണ് ഡൽഹിയിൽ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഡൽഹിയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,29,791 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 521 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 14,00,161 ആയി. ആകെ മരണസംഖ്യ 24,668 ആയി.
Also Read: ഹൃദയത്തിലേറ്റ മുറിവുമായി ലക്ഷദ്വീപ്
0.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 71879 ടെസ്റ്റുകൾ കഴിഞ്ഞ ദിവസം നടത്തി. 66175 പേർക്ക് കഴിഞ്ഞ ദിവസം വാക്സിനേഷൻ നൽകി. അതിൽ 33767 പേർക്ക് ആദ്യ ഡോസാണ് നൽകിയത്.
കേസുകൾ കുറയാൻ തുടങ്ങിയതോടെ നിർത്തിവച്ച ഡൽഹി മെട്രോ 50 ശതമാനം യാത്രക്കാരോടെ തിങ്കളാഴ്ച പുനരാരംഭിക്കാൻ തുടങ്ങി. ഏപ്രിൽ 19ന് ഏർപ്പെടുത്തിയ അടച്ചിടലിന്‍റെ അൺലോക്ക് പ്രക്രിയ മെയ് 31ന് ആരംഭിച്ചു.