ന്യൂഡൽഹി: ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ ഡൽഹി പൊലീസ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു. സമയ്‌പൂർ ബദ്‌ലി പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ ജിതേന്ദ്രക്കെതിരെയാണ് കേസെടുത്തത്. ഫയർ സർവീസ് ഉദ്യോഗസ്ഥനെ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
തെറ്റായ ദിശയിൽ സഞ്ചരിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുകയും എന്നാൽ രോഷാകുലനായ പൊലീസ് ഉദ്യോഗസ്ഥൻ കാറിൽ നിന്ന് വടിയെടുക്കുകയും ഫയർ സർവീസ് ഉദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നു.
ഡൽഹി ഫയർ സർവീസ് ആക്‌ടും മറ്റ് സുപ്രധാന വകുപ്പുകളും പ്രകാരമാണ് കോൺസ്റ്റബിൾ ജിതേന്ദ്രനെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അറിയിച്ചു. മൂന്ന് ദിവസമായി കോൺസ്റ്റബിൾ ലീവിലാണെന്നും വകുപ്പുതല നടപടിക്കായി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
READ MORE: അസമില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നു; 5 വര്‍ഷത്തിനിടെ 18,693 കേസുകള്‍