ന്യൂഡല്‍ഹി: കൊവിഡ് വ്യാപന ആശങ്ക കുറഞ്ഞതോടെ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍. തിയറ്ററുകളും, മള്‍ട്ടിപ്ലെക്‌സുകളും തിങ്കളാഴ്‌ച(ജൂലൈ 26) മുതല്‍ തുറക്കാൻ അനുമതി. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തനം പുനരാരംഭിക്കുക.
മെട്രോ റെയില്‍ സര്‍വീസുകളും നാളെ(ജൂലൈ 26) മുതല്‍ പൂര്‍ണമായും തുറന്ന് കൊടുക്കും. മെട്രോയിലും ബസുകളിലും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് ഡിഡിഎംഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് മെട്രോ, ബസ് സര്‍വീസുകള്‍ നടത്തുന്നത്. ജൂണ്‍ 7നാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ മെട്രോ സര്‍വീസ് ഡല്‍ഹിയില്‍ പുനരാരംഭിച്ചത്.
കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 50ല്‍ നിന്നും 100 ആക്കി ഉയര്‍ത്തി. തിങ്കളാഴ്‌ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്‌പാകളും തുറക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം വളരെ കൂടുതലായിരുന്നു. 66 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ ഇന്നലെ(ജൂലൈ 25) സ്ഥിരീകരിച്ചത്.
Also Read: ജാര്‍ഖണ്ഡിലെ സഖ്യ സര്‍ക്കാരിനെതിരെ അട്ടിമറി ശ്രമം; മൂന്ന് പേര്‍ പിടിയില്‍