ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ സിലിണ്ടറുകളും മരുന്നുകളും കരിഞ്ചന്തയില്‍ ഒഴുകുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കഴുകന്മാരാകേണ്ട സമയമല്ല ഇതെന്ന് ജസ്റ്റിസുമാരായ വിപിൻ സംഘിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് അറിയിച്ചു.
Also Read: ഒരു മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 44 ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കും: കെജ്‌രിവാള്‍
ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. നിങ്ങളുടെ പക്കല്‍ അധികാരമുണ്ടെന്നും അത് ഉപയോഗിച്ച് കരിഞ്ചന്തയില്‍ ഓക്സിജനും മരുന്നുകളും വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.