ന്യൂഡൽഹി: പടക്കമില്ലാതെയായിരിക്കും ഈ വർഷം രാജ്യതലസ്ഥാനം ദീപാവലി ആഘോഷിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദേശപ്രകാരമാണ് ദീപാവലിക്ക് പടക്കം ഒഴിവാക്കിയിരിക്കുന്നത്. നവംബർ ഏഴ് മുതൽ 30 വരെയാണ് അന്തരീക്ഷ മലിനീകരണം, കൊവിഡ് വ്യാപനം എന്നിവ കണക്കിലെടുത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അനധികൃതമായി പടക്കങ്ങൾ സൂക്ഷിക്കുന്നവരെയും ലൈസൻസില്ലാതെ പടക്കങ്ങൾ വിൽപന നടത്തുന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊവിഡ് രോഗികളെ ബാധിക്കാമെന്നതിനാൽ രാജസ്ഥാൻ, ഒഡീഷ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ പടക്കം നിരോധിക്കാൻ തീരുമാനിച്ചിരുന്നു.
ഡൽഹിയിൽ പടക്കമില്ലാതെ ദീപാവലി ആഘോഷം
ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദേശപ്രകാരമാണ് ദീപാവലിക്ക് പടക്കം നിരോധിച്ചിരിക്കുന്നത്