ETV Bharat / bharat

IPL2021: ബൗളർമാരുടെ മികവില്‍ അനായാസ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് - സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

നാല് ഓവറില്‍ 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ആൻട്രിച്ച് നോർട്‌ജെയാണ് കളിയിലെ കേമൻ. ഇന്നലത്തെ മത്സരത്തില്‍ മികച്ച സ്‌കോർ കണ്ടെത്തിയ ശിഖർ ധവാൻ ഈ സീസണിലെ റൺവേട്ടക്കാരില്‍ കെല്‍ രാഹുലിനെ മറികടന്ന് ഒന്നാമതെത്തി.

Delhi Capitals won by 8 wickets against Sunrisers Hyderabad
ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം തുടരുന്നു
author img

By

Published : Sep 23, 2021, 10:12 AM IST

ദുബായ്: ഈ സീസണിലെ ഏറ്റവും മികച്ച ടീം തങ്ങൾ തന്നെയാണെന്ന് തെളിയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്തി.

ധവാനും അയ്യരും പന്തും

ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ചില്ലെങ്കിലും ബാറ്റിങ് ഫോമില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്ന് തെളിയിച്ച് ഓപ്പണർ ശിഖർ ധവാനും ഡല്‍ഹിയുടെ മുൻ നായകൻ ശ്രേയസ് അയ്യരും ബാറ്റ് ചെയ്തപ്പോൾ വിജയം കൊതിച്ചെത്തിയ സൺറൈസേഴ്‌സ് ടീമിന് കാഴ്ചക്കാരുടെ റോൾ മാത്രം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനെ ബൗളിങ് മികവില്‍ ഡല്‍ഹി പിടിച്ചു കെട്ടുകയായിരുന്നു.

20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 134 റൺസെടുക്കാനേ സൺറൈസേഴ്‌സിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓപ്പണർ പൃഥ്വി ഷായെ (11) നേരത്തെ നഷ്ടമായെങ്കിലും ഡല്‍ഹി ശിഖർ ധവാൻ (42), ശ്രേയസ് അയ്യർ (പുറത്താകാതെ 47), നായകൻ റിഷഭ് പന്ത് (പുറത്താകാതെ 35) എന്നിവരുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്. ഇന്നലത്തെ തോല്‍വിയോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടൂർണമെന്‍റില്‍ പുറത്താകലിന്‍റെ വക്കിലെത്തി.

ഡല്‍ഹിയുടെ ബൗളിങ് മികവ്

കഴിഞ്ഞ ഐപില്‍ തുടങ്ങി വെച്ച അതേ ബൗളിങ് മികവ് ഇത്തവണയും ഡല്‍ഹി ആവർത്തിക്കുകയാണ്. ഓപ്പണർ ഡേവിഡ് വാർണർ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ നായകൻ കെയ്‌ൻ വില്യംസൺ ( 18), മനീഷ് പാണ്ഡെ (17), അബ്‌ദുൾ സമദ് ( 28, വൃദ്ധിമാൻ സാഹ ( 18), റാഷിദ് ഖാൻ ( 22) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ഡല്‍ഹിക്കായി നാല് ഓവറില്‍ 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുമായി ആൻട്രിച്ച് നോർട്‌ജെയും നാല് ഓവറില്‍ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുമായി കാസിഗോ റബാഡയും നാല് ഓവറില്‍ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുമായി അക്‌സർ പട്ടേലും മത്സരത്തില്‍ തിളങ്ങി. ആൻട്രിച്ച് നോർട്‌ജെയാണ് കളിയിലെ കേമൻ.

ഇന്നലത്തെ മത്സരത്തില്‍ മികച്ച സ്‌കോർ കണ്ടെത്തിയ ശിഖർ ധവാൻ ഈ സീസണിലെ റൺവേട്ടക്കാരില്‍ കെല്‍ രാഹുലിനെ മറികടന്ന് ഒന്നാമതെത്തി. ഇതോടെ ഒൻപത് കളികളില്‍ നിന്ന് ഏഴ് ജയവുമായി 14 പോയിന്‍റോടെ ഡല്‍ഹി ഒന്നാമതെത്തിയപ്പോൾ ഹൈദരാബാദ് അവസാന സ്ഥാനത്ത് തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.