ന്യൂഡൽഹി: 2022 നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിഐപി കാറ്റഗറിയിൽപ്പെട്ടവർക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി വനിത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ സിആർപിഎഫിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി. ഇതിന്‍റെ ഭാഗമായി 33 വനിതകളടങ്ങിയ ആദ്യബാച്ചിന്‍റെ പരിശീലനം ഉടൻ ആരംഭിക്കും.
പത്ത് ആഴ്‌ച നീണ്ട പരിശീലനമാണ് നൽകുന്നത്. പ്രധാനമായും വനിത നേതാക്കൾക്കും സ്ഥാനാർഥികൾക്കുമാണ് സുരക്ഷ മുൻഗണന നൽകുക. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ വനിത പ്രമുഖരുടെ സുരക്ഷയ്‌ക്കായി വിന്യസിക്കും.
ALSO READ: പ്രതിഷേധ മാർച്ചിന് അനുമതിയില്ല; റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ സുരക്ഷ കർശനമാക്കി
ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുൾപ്പെടെ 60ലധികം വിഐപികളുടെ സുരക്ഷാ ചുമതലയാണ് സേനയ്‌ക്ക് നൽകിയിരിക്കുന്നത്. വനിത ഉദ്യോഗസ്ഥർക്കും സുരക്ഷ ചുമതലയ്‌ക്ക് അനുമതി നൽകിയ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി സ്വാഗതാർഹമെന്ന് മുൻ അർദ്ധസൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചു.